web analytics

അത്ഭുതം ഈ വനിതാ ഡ്രൈവറിന്റെ രക്ഷപ്പെടൽ

അത്ഭുതം ഈ വനിതാ ഡ്രൈവറിന്റെ രക്ഷപ്പെടൽ

സിംഗപ്പൂർ∙ റോഡിലൂടെ പോകുന്നതിനിടെ, റോഡ് തകർന്ന് വീണ് വലിയ ഗർത്തത്തിലേക്ക് വീണ വാഹനത്തിലുണ്ടായിരുന്ന വനിതാ ഡ്രൈവർക്ക് അദ്ഭുതരക്ഷപ്പെടൽ.

ശനിയാഴ്ച സിംഗപ്പൂരിലെ ടാൻജോങ് കാടോങ് റോഡിലൂടെ സഞ്ചരിക്കവേയാണ് പെട്ടെന്ന് റോഡ് തകർന്ന് വാഹനം വലിയ ഗർത്തത്തിലേക്ക് പതിച്ചത്.

തലകീഴായി വീണ കാറിൽ നിന്ന് വനിതാ ഡ്രൈവറെ സമീപത്തുണ്ടായിരുന്ന നിർമാണ തൊഴിലാളികൾ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. നൈലോൺ കയർ ഉപയോഗിച്ചാണ് കാറിനുള്ളിൽ നിന്ന് വനിതയെ പുറത്തെത്തിച്ചത്.

തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കവേ അപ്രതീക്ഷിതമായി റോഡിന്റെ ഒരു വശം തകർന്ന് വീഴുകയായിരുന്നു. ഇതേത്തുടർന്നാണ് അപകടവും നടന്നത്.

സമീപത്ത് ജോലി ചെയ്തു കൊണ്ടിരുന്ന നാല് നിർമാണ തൊഴിലാളികൾ ഉടനടി ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയതാണ് വനിതാ ഡ്രൈവറുടെ ജീവൻ രക്ഷിച്ചത്.

കാറിനുള്ളിൽ ഡ്രൈവർ ആയ വനിത മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഴിയിൽ വെള്ളം നിറയുന്നതിന് മുൻപേ തന്നെ തൊഴിലാളികൾ ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു.

എമർജൻസി സർവീസ് സംഘം എത്തുന്നതിന് മുൻപേ തന്നെ വനിതാ ഡ്രൈവറെ തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. വനിതയെ വിശദമായ പരിശോധനക്കായി ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

റോഡിൽ വലിയ കുഴിയുണ്ടാകാൻ കാരണമായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സിംഗപ്പൂർ ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. തൊഴിലാളികളുടെ പെട്ടെന്നുള്ള രക്ഷാപ്രവർത്തനത്തിനും ധൈര്യത്തിനും കയ്യടിച്ച് സൈബർ ലോകം.

Summary:
A woman driver had a miraculous escape after her vehicle fell into a large sinkhole caused by a sudden road collapse in Singapore. The incident occurred on Saturday while she was traveling along Tanjong Katong

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ്...

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ New Delhi: കേരള...

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 15, 2026: ഇന്നത്തെ...

ആലത്തൂരിൽ നൊമ്പരമായി പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; ഭർത്താവ് കുടുങ്ങിയത് നിർണ്ണായക മൊഴിയിൽ

പാലക്കാട്: വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ,...

കേരളം കത്തുന്നു! 12 ജില്ലകളിൽ തീവ്രതാപമുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രി കടക്കും; ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം

തിരുവനന്തപുരം: വരാനിരിക്കുന്ന ദിവസങ്ങളിൽ കേരളം അക്ഷരാർത്ഥത്തിൽ ഒരു തീച്ചൂളയായി മാറും. സംസ്ഥാനത്ത്...

നെടുമങ്ങാട് വൻ കവർച്ച: ഊട്ടിയിൽ കറങ്ങാൻ പോയ കുടുംബം തിരിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

നെടുമങ്ങാട്: നെടുമങ്ങാട് ചുള്ളിമാനൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് വൻ കവർച്ച വീട്ടുകാർ...

Related Articles

Popular Categories

spot_imgspot_img