web analytics

ഇടുക്കി കട്ടപ്പനയിൽ വീട്ടിലെ ഫ്‌ളവർസ്റ്റാൻഡ് പരിശോധിച്ച പോലീസ് ഞെട്ടി….! പിടികൂടിയത് വൻ അളവിൽ എംഡിഎംഎ

ഇടുക്കി കട്ടപ്പനയിൽ പരിശോധനയിൽ പിടികൂടിയത് വൻ അളവിൽ എംഡിഎംഎ

കട്ടപ്പന പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിലെ ഫ്‌ളവർസ്റ്റാൻഡിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് മൊത്തവ്യാപാരത്തിനെത്തിച്ച വലിയ അളവിലുള്ള എംഡിഎംഎ.

ബംഗളൂരു കേന്ദ്രീകരിച്ച് നിർമിച്ചതെന്ന് കരുതുന്ന എംഡിഎംഎ പിടികൂടിയത് രഹസ്യ വിവരത്തെ തുടർന്ന് എകെജി പടി ഭാഗത്ത് വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ആണ്.

39 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ എകെജിപടി ടോപ്പ് ഭാഗത്ത് സുധീഷ് അശോകനെ (28) കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.

ഹൈറേഞ്ചിൽ അത്യപൂർവമായാണ് ഇത്രയും വലിയ അളവിൽ രാസ ലഹരി പിടിച്ചെടുക്കുന്നത്.

കട്ടപ്പന പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ ഫ്‌ളവർ സ്റ്റാൻഡിലാണ് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്.

എസ്‌ഐ ബേബി ബിജു, രജിത്‌നാഥ്, എസ്സിപിഒ ജോസഫ്, എബിൻ ജോൺ, ജിൻസ് വർഗീസ്, സബീന എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img