web analytics

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ​ഗർഭഛിദ്രം; പ്രായം കൂട്ടികാണിച്ച് ; ഡോക്ടർ പോക്സോ നിയമപ്രകാരം അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ​ഗർഭം അലസിപ്പിച്ച ഡോക്ടർ പിടിയിലായി. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ജോസ് ജോസഫാണ് അറസ്റ്റിലായത്. പീഡനത്തിനിരയായി ഗർഭിണിയായ കൊല്ലം സ്വദേശിനിയുടെ ഗർഭഛിദ്രം ആണ് ഇയാൾ നടത്തിയത്. ജെജെ ഹോസ്പിറ്റൽ എന്ന പേരിലാണ് കൃഷ്‌ണപുരത്ത് ഇയാൾ ആശുപത്രി നടത്തുന്നത്. പെൺകുട്ടിയുടെ പ്രായം രേഖകളിൽ കൂട്ടികാണിച്ചാണ് ​ഗർഭഛിദ്രം നടത്തിയത്.

കൃത്യമായ രേഖകൾ സൂക്ഷിക്കാതെയും രേഖകളിൽ പെൺകുട്ടിയുടെ പ്രായം കൂട്ടിക്കാണിച്ചുമാണ് ജോസ് ജോസഫ് നിയമവിരുദ്ധമായി ഗർഭം അലസിപ്പിച്ചത്. സമാന കേസുകളിൽ ഇയാൾ നേരത്തെയും പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ ഉടനെയാണ് സമാനകൃത്യം ആവർത്തിച്ചത്.

ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ സ്വീകരിക്കേണ്ട നടപടികൾക്രമങ്ങൾ പാലിക്കാതെയാണ് പ്രതി ഇത്തരം കുറ്റകൃത്യങ്ങൾ നിരന്തരം ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭം നിയമവിരുദ്ധമായി അലസിപ്പിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങൾ പൊലീസിൽ അറിയിക്കേണ്ടത് ഡോക്ടർമാരുടെയും ആശുപത്രിയുടെയും ചുമതലയാണെന്നും പൊലീസ് വ്യക്തമാക്കി.

English summary : A doctor who performed an abortion on a minor girl was arrested under POCSO law

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img