web analytics

യുവതിയുടെ ദേഹത്ത് തിന്നറൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം: മകനും കൂട്ടുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..!


തന്റെ കടയുടെ അടുത്ത് മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നൽകിയ യുവതിയുടെ ദേഹത്ത് തിന്നറൊഴിച്ച് തീകൊളുത്തി തൊട്ടടുത്ത കടക്കാരൻ. ഗുരുതരമായി പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ.

ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) അതേ കെട്ടിടത്തിൽ മുൻപു കട നടത്തിയ തമിഴ്നാട് സ്വദേശി രാമാമൃതമാണ് (57) ആക്രമിച്ചത്.


ഇയാളെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു.  യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകനും മകന്റെ സഹപാഠിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ആണു സംഭവം.
രമിതയുടെ കടയുടെ തൊട്ടടുത്ത മുറിയിൽ പ്രതി ഫർണിച്ചർ കട നടത്തിയിരുന്നു. മദ്യപിച്ചെത്തി ശല്യംചെയ്യുന്നെന്ന രമിതയുടെ പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ട് രണ്ടാഴ്ച മുൻപ് ഫർണിച്ചർ കട അടപ്പിച്ചിരുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നു കരുതുന്നു.


മദ്യപിച്ചെത്തിയ പ്രതി ഫർണിച്ചർ ജോലിക്ക് ഉപയോഗിക്കുന്ന തിന്നർ രമിതയുടെ ദേഹത്തൊഴിച്ച്, കയ്യിൽ കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു.  ആദ്യം കെട്ടിടത്തിനു തീപിടിച്ചെന്നാണ് കരുതിയത്. പിന്നീട് ആക്രമണം ആണെന്ന് മനസ്സിലാക്കിയപ്പോൾ ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവർത്തനം നടത്തിയത്.

നേരത്തേ, ഇയാൾ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. ആക്രമണത്തിന് ശേഷം കടയ്ക്കു മുന്നിൽ നിർത്തിയിട്ട ബസിൽ കയറി കടക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ ബസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പൊലീസിനു കൈമാറി.




spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ടാറിംഗ് കഴിഞ്ഞ് മൂന്നാം ദിവസം തന്നെ റോഡ് തകർന്നു; കൂത്താട്ടുകുളത്തിൽ പ്രതിഷേധം

ടാറിംഗ് കഴിഞ്ഞ് മൂന്നാം ദിവസം തന്നെ റോഡ് തകർന്നു; കൂത്താട്ടുകുളത്തിൽ പ്രതിഷേധം കൊച്ചി:...

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക് അട്ടപ്പാടി:...

അക്ഷയ തൃതീയയിൽ സ്വർണവിൽപ്പന കുതിപ്പ്; 2,000 കോടിയുടെ വ്യാപാരം

അക്ഷയ തൃതീയയിൽ സ്വർണവിൽപ്പന കുതിപ്പ്; 2,000 കോടിയുടെ വ്യാപാരം തിരുവനന്തപുരം: അക്ഷയ തൃതീയ...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തുടരുന്നു

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ...

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ തൃശൂർ: മാടക്കത്തറയിൽ യുവാവ്...

Related Articles

Popular Categories

spot_imgspot_img