web analytics

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി: വധുവിന്റെ അമ്മ ആഭരണങ്ങളുമായി വരനോടൊപ്പം ഒളിച്ചോടി…!

വിവാഹത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കേ വധുവിന്റെ അമ്മ വിവാഹ ആഭരണങ്ങളുമായി വരനോടൊപ്പം ഒളിച്ചോടി. വിവാഹത്തിന് ഒൻപത് ദിവസം മാത്രം ശേഷിക്കെയാണ് സംഭവം.

വധുവിന്റെ ആഭരണങ്ങളും പണവും എടുത്തുകൊണ്ടാണ് മകളുടെ പ്രതിശ്രുത വരനോടൊപ്പം യുവതി ഒളിച്ചോടിയത്. ഉത്തർപ്രദേശിലെ അലിഗഡിൽ ആണ് സംഭവം.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വിവാഹ ഒരുക്കങ്ങൾ നടത്താനെന്ന വ്യാജേന വരൻ ഇടയ്ക്കിടെ വീട്ടിൽ സന്ദർശകനായിരുന്നു.
ഇതിനിടെ വരൻ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകി.

ഏപ്രിൽ 16 നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്റെ ക്ഷണക്കത്തുകൾ വരെ വിതരണം ചെയ്തിരുന്നു. ഇതിനിടെ,
ഷോപ്പിങിനെന്ന വ്യാജേന വരനും വധുവിന്റെ അമ്മയും പണവും ആഭരണങ്ങളുമായി നാടുവിടുകയായിരുന്നു.

സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത മദ്രക് പൊലീസ് ഇരുവരുടെയും ഫോൺ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തുകൊണ്ടുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘ആശ പ്രവർത്തകരോട് ഇനി വിട്ടുവീഴ്ചയില്ല’: മന്ത്രി വി. ശിവന്‍കുട്ടി: ജോലിയില്‍ പ്രവേശിക്കുന്നതിന് സമ്മര്‍ദ്ദവുമായി തദ്ദേശസ്ഥാപനങ്ങള്‍

സമരരംഗത്തുള്ള ആശ പ്രവര്‍ത്തകര്‍ക്കുവേണ്ടി ഒരു സര്‍ക്കാരെന്ന നിലയില്‍ അങ്ങേയറ്റം വിട്ടുവീഴ്ച ചെയ്തുവെന്നും ഇനി അതിനില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. വിഷയത്തില്‍ ആരോഗ്യമന്ത്രി മൂന്നുതവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍ മന്ത്രിയെന്ന നിലയില്‍ തന്നെ വന്നുകണ്ട് അവര്‍ നിവേദനം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു നേരിട്ടു നിവേദനം നല്കിയതു സംബന്ധിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

അതേസമയം, സമരത്തിലുള്ള ആശ പ്രവര്‍ത്തകര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന് സമ്മര്‍ദ്ദവുമായി തദ്ദേശസ്ഥാപനങ്ങള്‍ രംഗത്തെത്തി. തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ ആശ പ്രവര്‍ത്തകരെ നേരിട്ടു വിളിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ സമരപ്പന്തലില്‍ കഴിഞ്ഞ ദിവസം പകല്‍ ആശ പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞിരുന്നു.

എന്നാല്‍, ആശ പ്രവര്‍ത്തകര്‍ തിരികെ ജോലിക്കെത്താന്‍ പുതിയ നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ എഡിജിപിക്കെതിരെ എസ്ഐയുടെ മൊഴി!

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ...

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ മുഖം നൽകാൻ ആഭ്യന്തരവകുപ്പ്

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ മോഷണത്തിന് പിന്നിൽ പരിചയസമ്പന്നനായ കള്ളൻ?

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ...

ആ കോടീശ്വരൻ ഇതാ! വിഷു ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന്; 12 കോടി അടിച്ച ഭാഗ്യവാൻ ആര്?

ആ കോടീശ്വരൻ ഇതാ! വിഷു ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന്;...

Related Articles

Popular Categories

spot_imgspot_img