web analytics

മുലകുടി മാറാത്ത കുഞ്ഞിനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി; കേട്ടപാതി കേൾക്കാത്തപാതി പോക്സോ കേസ് എടുത്ത പോലീസുകാർക്കെതിരെ അന്വേഷണം

കൊച്ചി: ഒന്നര വയസ്സുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് പിതാവിന്റെ പരാതി. സം​ഗതി കേട്ടപാതി കേൾക്കാത്ത പാതി കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ ഇട്ട പോലീസുകാർക്കെതിരെ അന്വേഷണം.

ഒന്നര വയസ്സുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര പരാതിയിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ കേസ് എടുത്ത പോലീസ് നടപടി അന്വേഷിക്കാനാണ് തൃശൂർ ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിരിക്കുന്നത്.

കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുന്ന ഭർത്താവ് ഭാര്യയ്ക്ക് എതിരെയാണ് വിചിത്രമായ പരാതി നൽകിയതും കൊടുങ്ങല്ലൂർ പൊലീസ് പ്രാഥമിക അന്വേഷണത്തിന് മുതിരാതെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പൊലീസുകാർക്കെതിരെയുള്ള അന്വേഷണത്തിന് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി.യെയാണ് തൃശൂർ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയത്. കൊടുങ്ങല്ലൂർ പൊലീസിന് ലഭിച്ച ആസൂത്രിതമായ പരാതിയിൽ പ്രാഥമിക പരിശോധന നടത്താതെ കേസ് എടുത്ത രീതിയിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് പോലീസ് നൽകിയതെന്ന് ഹെക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് പറഞ്ഞു.

അതിനാൽ കേസ് എടുത്ത പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവിശ്യപ്പെട്ട് അഡ്വ . കുളത്തൂർ ജയ്സിങ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകുകയായിരുന്നു . ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ അന്വേഷണം നടത്താൻ തൃശൂർ ജില്ലാ പോലീസ് മേധാവി ഇപ്പോൾ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയത്.

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി കുഞ്ഞിന്റെ അമ്മ എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിരിഞ്ഞു കഴിയുന്ന ഭർത്താവിന്റെ പരാതിയിലാണ് ആഴ്ചകൾക്ക് മുമ്പ് കൊടുങ്ങല്ലൂർ പോലീസ്പോക്‌സോ ആക്ട് പ്രകാരം കേസ് ചുമത്തിയത്.

മുലകുടി മാറാത്ത കുഞ്ഞിനെയാണ് ഭാര്യ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പിരിഞ്ഞു കഴിയുന്ന ഭർത്താവ് പരാതി നൽകിയത്. ഇവർ തമ്മിൽ കുഞ്ഞിന്റെ കസ്റ്റഡി സംബന്ധിച്ച തർക്കവും നടക്കുന്നതിനിടയിലാണ് ആസൂത്രിത പരാതി നൽകിയതെന്നാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

മഞ്ഞുരുകി! കെസിയും വിഡിയും ഒരുമിച്ച്: വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് ‘പൂർണ പിന്തുണ’ പ്രഖ്യാപിച്ച് കെ.സി. വേണുഗോപാൽ

മഞ്ഞുരുകി! കെസിയും വിഡിയും ഒരുമിച്ച്: വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് ‘പൂർണ പിന്തുണ’ പ്രഖ്യാപിച്ച്...

ലോക്കപ്പിലെ ആ ‘ആചാരം’ ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി!

ലോക്കപ്പിലെ ആ 'ആചാരം' ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി! തിരുവനന്തപുരം:...

ഹൈഎൻഡ് ടൂറിസത്തിൽ കളി മാറും! കേരളത്തിലേക്ക് വൻ നിക്ഷേപവുമായി ഐടിസി; ലക്ഷ്യം അന്താരാഷ്ട്ര വിപണി

ഹൈഎൻഡ് ടൂറിസത്തിൽ കളി മാറും! കേരളത്തിലേക്ക് വൻ നിക്ഷേപവുമായി ഐടിസി; ലക്ഷ്യം അന്താരാഷ്ട്ര...

അനുനയ നീക്കം വിജയിച്ചു! വി.ഡി സതീശൻ നേരിട്ടെത്തി; ഒടുവിൽ രമേശ് ചെന്നിത്തല വഴങ്ങിയത് ഈ വകുപ്പുകൾക്ക്?

അനുനയ നീക്കം വിജയിച്ചു! വി.ഡി സതീശൻ നേരിട്ടെത്തി; ഒടുവിൽ രമേശ് ചെന്നിത്തല വഴങ്ങിയത്...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

ഉത്തർപ്രദേശിൽ പ്രകൃതിക്ഷോഭം; ഇടിമിന്നലിലും കനത്ത മഴയിലും 117 മരണം, 200 ലധികം പേർക്ക് പരിക്ക്

ഉത്തർപ്രദേശിൽ പ്രകൃതിക്ഷോഭം; ഇടിമിന്നലിലും കനത്ത മഴയിലും 117 മരണം, 200 ലധികം...

Related Articles

Popular Categories

spot_imgspot_img