web analytics

വളർത്തുനായയെ പിടികൂടി അജ്ഞാത ജീവി; സ്ഥിരീകരിക്കാനാകാതെ വനം വകുപ്പ്, ജനങ്ങൾ ആശങ്കയിൽ

തൃശൂർ: ചാലക്കുടി ചിറങ്ങരയിലെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായയെ അജ്ഞാത ജീവി പിടികൂടി. ഇത് എന്തു ജീവിയാണെന്ന് സ്ഥിരീകരിക്കാനാകാതെ വലഞ്ഞിരിക്കുകയാണ് വനം വകുപ്പ്. ചിറങ്ങര പണ്ടാര വീട്ടിൽ ധനീഷിന്റെ പോമറേനിയൻ ഇനത്തിൽപ്പെട്ട വളർത്തു നായയെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.20ഓടെയാണ് അജ്ഞാത ജീവി പിടികൂടിയത്.

നായയ്ക്ക് ഭക്ഷണം നൽകുന്നതിനായി എത്തിയപ്പോൾ കാണാതായതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയുടെ സാദൃശ്യമുള്ള ഒരു അജ്ഞാത ജീവി നായയെ പിടിച്ചുകൊണ്ടുപോകുന്ന കാഴ്ച്ച കണ്ടത്.

വളർത്തുനായയെ പിടികൂടിയത് പുലിയാണെന്ന വാർത്തകൾ ഇതിനോടകം തന്നെ പ്രദേശത്ത് പരന്നിരുന്നു. അതിനാൽ തന്നെ കടുത്ത ഭീതിയിലാണ് നാട്ടുകാർ ഓരോ ദിവസവും തള്ളിനീക്കുന്നത്. എന്നാൽ സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും അജ്ഞാത ജീവിയെ സ്ഥിരീകരിക്കാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചിട്ടില്ല എന്നതാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന മറുപടി.

സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി കാല്‍പ്പാടുകളുടെ ദൃശ്യം പകർത്തി സ്ഥിരീകരണത്തിനായി ബന്ധപ്പെട്ടവർക്ക് നൽകിയിരുന്നു. എന്നിട്ടും വിഷയത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഈ പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. അജ്ഞാത ജീവിയുടെ സാന്നിധ്യം കണ്ട സാഹചര്യത്തിൽ പ്രദേശ വാസികൾക്ക് വനം വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

രാത്രികാല സഞ്ചാരം പൂർണ്ണമായും ഒഴിവാക്കണമെന്നും, പത്രം, പാൽ എന്നിവയുടെ വിതരണക്കാർ കുറച്ച് ദിവസത്തേക്ക് ജാഗ്രത പാലിക്കണമെന്നും ഉൾപ്പടെയുള്ള നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. സംഭവം നടന്ന പ്രദേശത്തെ കാടുകൾ വെട്ടി തെളിക്കുന്നതുൾപ്പടെയുള്ള പ്രവർത്തികൾ പഞ്ചായത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ ആശങ്ക ഒഴിവാക്കാനും, വിഷയത്തിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമായി പഞ്ചായത്തിൻറെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img