ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു, ഒരാളുടെ നില ഗുരുതരം

ബെംഗളൂരു: ഭക്ഷ്യവിഷബാധയെ തുടർന്ന് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ഗോകുല എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ഹോസ്റ്റലിലാണ് സംഭവം. മേഘാലയ സ്വദേശി കെർക്കാങ് (13) ആണ് മരിച്ചത്. ഹോളിയുടെ ഭാഗമായി നടത്തിയ പരുപാടിയിൽ ബാക്കിവന്ന ഭക്ഷണം കഴിച്ചതാണ് ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. ഇതേ ഹോസ്റ്റലിലെ മറ്റൊരു വിദ്യാർത്ഥിയും ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും, ആറ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. … Continue reading ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു, ഒരാളുടെ നില ഗുരുതരം