web analytics

ഷാപ്പിലെ വിശേഷങ്ങളുമായി ‘പ്രാവിൻകൂട് ഷാപ്പ്’ ഇനി ഒടിടിയിലേക്ക്…

സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ എന്റർടൈൻമെന്റ് ചിത്രമാണ് ‘പ്രാവിൻകൂട് ഷാപ്പ്’. ജനുവരി 16 ന് തിയേറ്ററുകളിലെത്തിയ ചിത്രം 86 ദിവസങ്ങൾക്കു ശേഷം ഒടിടിയിലെത്താൻ പോവുകയാണ്.

എപ്രിൽ 11 മുതൽ സോണി ലിവിലൂടെയാവും ചിത്രം ഒടിടി പ്രദർശനം ആരംഭിക്കുക. മലയാളത്തിൽ മാത്രമല്ല , തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുമെന്ന് സോണി ലിവ് അറിയിച്ചു.

പേരുപോലെ തന്നെ ഒരു ഷാപ്പിനെ ചുറ്റിപ്പറ്റിയുള്ള ചിത്രമാണിത്. ഒരിക്കൽ ഷാപ്പിൽ നടക്കുന്ന ഒരു സംഭവം ഷാപ്പിലുള്ളവരുടേയും, ഷാപ്പിനെ ചുറ്റിപ്പറ്റിയുള്ളവരുടെയും ജീവിതം തലകീഴായി മറിക്കുകയാണ്. ഓരോ നിമിഷവും സസ്പെൻസ് നിറച്ചിരിക്കുന്നു ഈ ചിത്രം വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്.

അൻവർ റഷീദ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ അൻവർ റഷീദാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷൈജു ഖാലിദാണ്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ഗാനരചന: മുഹ്‍സിൻ പരാരി, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, എഡിറ്റർ: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എ.ആർ അൻസാർ, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്സ്‌ സേവ്യർ, ആക്ഷൻ: കലൈ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്‌, എആർഇ മാനേജർ‍: ബോണി ജോർജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്, പിആർഒ: ആതിര ദിൽജിത്ത്, എ.എസ് ദിനേശ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img