web analytics

ചോദ്യത്തിന് ഉത്തരം നൽകിയില്ല; വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദനം, ചോദിക്കാൻ ചെന്ന മാതാവിനെ പണം നൽകി തിരികെ അയച്ചു

ലഖ്നോ: ഉത്തർപ്രദേശിലാണ് പത്ത് വയസുകാരനായ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദനമേറ്റത്. മർദനത്തിൽ കുട്ടിയുടെ കാലിന് സാരമായി പരിക്കേറ്റു. ക്ലാസിൽ ചോ​ദ്യം ചോദിക്കുന്നതിനിടെ കുട്ടി ഉത്തരം പറയാതിരുന്നതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ ഉത്തർപ്രദേശിലെ സ്വകാര്യ സ്കൂൾ അധ്യാപകനായ ഹർഷിത് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വിദ്യാർത്ഥിയെ മർദിക്കുക മാത്രമല്ല കുട്ടിയ്ക്കെതിരെ ജാതീയ അധിക്ഷേപങ്ങളും നടത്തിയതായാണ് റിപ്പോർട്ട്. ഉത്തരം പറയാതായതോടെ കുട്ടിയെ അധ്യാപകൻ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ കുട്ടിയുടെ ദേഹത്ത് കയറിയിരിക്കുകയും, നിയന്ത്രണം തെറ്റിയ കുട്ടി നിലത്ത് വീഴുകയും കാലിന് പരിക്കേൽക്കുകയുമായിരുന്നു.

വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടിയെ പ്രദേശത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ കുട്ടിയുടെ കാൽ ഒടിഞ്ഞതായി കണ്ടെത്തി. കുട്ടിയുടെ കേൾവിശക്തിക്ക് തകരാർ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ അമ്മ അധ്യാപകനെ കാണാൻ പോയെങ്കിലും ചികിത്സയ്ക്കായി ഇരുനൂറ് രൂപ നൽകി മടക്കി അയക്കുകയായിരുന്നു. ഇതോടെയാണ് അമ്മ പൊലീസിൽ പരാതി നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

അമിതഭാരം കയറ്റിയ ലോറികൾക്ക് ‘പൂട്ടിട്ട്’ ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3 കോടി രൂപ പിഴ

അമിതഭാരം കയറ്റിയ ലോറികൾക്ക് 'പൂട്ടിട്ട്' ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3...

ഇടുക്കി ഡാമിൽ വെള്ളം വറ്റുന്നു: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

തൊടുപുഴ: കേരളത്തിന്റെ 'പവർ ഹൗസ്' എന്നറിയപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ വെള്ളം വറ്റിത്തുടങ്ങുന്നു....

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ Mumbai: മഹാരാഷ്ട്രയിലെ Chhatrapati Sambhajinagarയിൽ...

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ ‘കടൽ വിഷാംശം’; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക നിഗമനം

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ 'കടൽ വിഷാംശം'; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക...

തൃശൂർ പൂരത്തിന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ മെമു സർവീസുകൾ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആനപ്പുറത്തെ വർണ്ണക്കാഴ്ചകളും ഇലഞ്ഞിത്തറ മേളവും...

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി Kozhikode: കുറ്റിച്ചിറയിൽ...

Related Articles

Popular Categories

spot_imgspot_img