ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്; രണ്ട് പേർക്ക് പരിക്ക്, വീടിന് തീയിട്ടു

കാസർകോട്: ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. കാസര്‍കോട് ചിത്താരിയിലാണ് സംഭവം. സംഘർഷത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

സംഭവത്തിന് പിന്നാലെ പൂച്ചക്കാട് വീടിന് തീയിടുകയും ചെയ്തിട്ടുണ്ട്. ചിത്താരി ഹസീന സ്പോര്‍ട്സ് ആന്‍റ് ആര്‍ട്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിനിടെയാണ് കൂട്ടത്തല്ല് ഉണ്ടായത്. പരസ്പരമുള്ള വാക്ക് തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. വിജയികളായ യംഗ് ഹീറോസ് പൂച്ചക്കാടിന്‍റെ ആരാധകർ ഗ്രൗണ്ടിൽ ഇറങ്ങി യുവാക്കളെ മര്‍ദിച്ചുവെന്നാണ് പരാതി.

മർദനത്തോ; തെക്കുംപുറം സ്വദേശി റാഫി, ബാസിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പൂച്ചക്കാട് റഹ്മത്ത് റോഡിലെ കെഎം ഫൈസലിന്‍റെ വീടിന് ഒരു സംഘം തീയിട്ടു. രണ്ട് ബൈക്കുകളില്‍ എത്തിയ സംഘം പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഫര്‍ണീച്ചറുകള്‍ അടക്കം കത്തി നശിച്ചിട്ടുണ്ട്.

സംഭവ സമയത്ത് ഫൈസലിന്‍റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തിൽ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് നഴ്‌സിങ് കോളജിലെ റാഗിങ്: അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ

കോട്ടയത്ത് നഴ്‌സിങ് കോളജിലെ റാഗിങ് കേസിൽ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ. സീനിയർ...

അടങ്ങുന്നില്ല, കാട്ടാനക്കലി; വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കാട്ടാനകളുടെ കൊലവിളി അവസാനിക്കുന്നില്ല. വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി...

കാസർകോട് യുവാവിനെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

കാസര്‍കോട്: ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പയ്യന്നൂർ സ്വദേശിയും ഉപ്പളയിലെ മത്സ്യ മാർക്കറ്റിന്...

ഡോ. വന്ദന ദാസ് കൊലക്കേസ്; വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

കൊല്ലം: ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും....

തിരുവനന്തപുരത്ത് കാറിനുള്ളിൽ ഗൃഹനാഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം; ഒപ്പം വളർത്തുനായയും

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കിടന്നിരുന്ന കാർ കത്തി ഒരാൾ മരിച്ചു. തിരുവനന്തപുരം പാലോട്...

Other news

‘അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ല; കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ നയം മോശം’: മുന്നറിയിപ്പുമായി മാർപ്പാപ്പ

അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ നയം മോശമായി...

തിരുവനന്തപുരത്ത് കാറിനുള്ളിൽ ഗൃഹനാഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം; ഒപ്പം വളർത്തുനായയും

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കിടന്നിരുന്ന കാർ കത്തി ഒരാൾ മരിച്ചു. തിരുവനന്തപുരം പാലോട്...

ട്രംപിന്റെ തീരുവയിൽ പണി യു.കെ.യ്ക്കും കിട്ടി ! അനിശ്ചിതത്വത്തിലാകുന്ന വ്യവസായ മേഖലകൾ ഇവ:

ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ചൈനയ്ക്കും, കാനഡയ്ക്കും, മെക്‌സിക്കോയ്ക്കും ഉത്പന്നങ്ങൾക്ക് തീരുവ പ്രഖ്യാപിച്ചിരുന്നു....

പടിയിറങ്ങി പി സി ചാക്കോ; എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: പി സി ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു....

നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ പകുതിയോളം ഭക്ഷിച്ച നിലയിൽ; തലഭാഗം പൂർണ്ണമായും വേർപെട്ടു

ലക്നൗ: ഉത്തർപ്രദേശിലെ ആശുപത്രി പരിസരത്താണ് ദാരുണ സംഭവം നടന്നത്. നവജാത...

Related Articles

Popular Categories

spot_imgspot_img