News4media TOP NEWS
ഇ​ന്നും നാ​ളെ​യും ഇടിമിന്നൽ, കാറ്റ്, തീ​വ്ര​മ​ഴ​; മൂന്നിടത്ത് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത് യുവതി; പൊക്കിൾക്കൊടി മുറിച്ചുമാറ്റിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു യാത്രക്കാർക്ക് ആശ്വാസവാർത്ത; ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ കെ റെയിൽ ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം

മുസ്‌ലിങ്ങൾ രാജ്യത്തിന് അപകടകരമാണ്, അവർ രാജ്യത്തിന് എതിരാണ്, രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണ്, അവരെ കരുതിയിരിക്കണം…അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ സുപ്രീംകോടതിയുടെ ഇടപെടൽ

മുസ്‌ലിങ്ങൾ രാജ്യത്തിന് അപകടകരമാണ്, അവർ രാജ്യത്തിന് എതിരാണ്, രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണ്, അവരെ കരുതിയിരിക്കണം…അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ സുപ്രീംകോടതിയുടെ ഇടപെടൽ
December 11, 2024

ന്യൂഡൽഹി: മുസ്ലീം മതവിഭാ​ഗത്തിനെതിരെ വിദ്വേഷ പ്രസം​ഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ സുപ്രീംകോടതിയുടെ ഇടപെടൽ. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സംഭവത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ.

ജഡ്ജിയുടെ വിവാദ പ്രസം​ഗം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി റിപ്പോർട്ട് തേടിയതായാണ് റിപ്പോർട്ട്. വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ശേഖർ കുമാർ യാദവ് വിവാദ പരാമർശങ്ങൾ നടത്തിയത്.

‍ കഴിഞ്ഞ ഞയറാഴ്ച്ചയാണ് ഹൈക്കോടതി ജഡ്ജി വിവാദ പ്രസം​ഗം നടത്തിയത്. ഏക സിവിൽ കോഡിനെ പിന്തുണച്ച് നടത്തിയ പ്രസംഗത്തിലാണ് ജസ്റ്റിസ് യാദവിന്റെ വിവാദ പരാമർശം.

ഇത് ഹിന്ദുസ്ഥാനാണെന്നും ഭൂരിപക്ഷസമുദായത്തിന്റെ ആഗ്രഹപ്രകാരമാണ് ഇന്ത്യ പ്രവർത്തിക്കുകയെന്നുമാണ് ജസ്റ്റിസ് യാദവ് വേദിയിൽ പറഞ്ഞത്. കുടുംബമായാലും സമൂഹമായാലും ഭൂരിപക്ഷത്തിന്റെ ആഗ്രഹമാണ് പരിഗണിക്കേണ്ടതെന്നുപറഞ്ഞ ജസ്റ്റിസ് യാദവ്, മുസ്‌ലിങ്ങൾക്കെതിരേ ചിലർ വളരെ മോശമായി ഉപയോഗിക്കാറുള്ള പദപ്രയോഗവും നടത്തിയെന്നാണ് ആക്ഷേപം.

മുസ്‌ലിങ്ങൾ രാജ്യത്തിന് അപകടകരമാണ്, അവർ രാജ്യത്തിന് എതിരാണ്, രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണ്, അവരെ കരുതിയിരിക്കണം തുടങ്ങിയ പരാമർശങ്ങളും ജസ്റ്റിസ് യാദവ് നടത്തി. ഒരു സമുദായം അവരുടെ കുട്ടികളെ കരുണയുടെയും അഹിംസയുടെയും മൂല്യങ്ങൾ പഠിപ്പിച്ച് അവരെ ക്ഷമാശീലമുള്ളവരാക്കി വളർത്തുന്നു. എന്നാൽ, മൃഗങ്ങളെ കശാപ്പുചെയ്യുന്നത് കാണുന്ന മറ്റൊരു സമുദായത്തിലെ കുട്ടികളിൽനിന്ന് ഇത് പ്രതീക്ഷിക്കാനാവില്ലെന്നും പറഞ്ഞ അദ്ദേഹം, അധികം വൈകാതെ രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാവുമെന്നും പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്നും എതിർപ്പുകൾ ശക്തമായി. ജസ്റ്റിസ് യാദവിനെതിരേ ആഭ്യന്തരതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് എന്ന സംഘടനയ്ക്കുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിട്ടുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ജനങ്ങളിൽ സംശയമുണ്ടാക്കുന്ന നടപടിയാണ് ജസ്റ്റിസ് യാദവിൽനിന്നുണ്ടായതെന്നാണ് വിമർശനം. ഇക്കാര്യത്തിൽ ശക്തമായ നടപടി ആവശ്യമാണെന്നും കത്തിൽ ആവശ്യപ്പെട്ടു.

Related Articles
News4media
  • Kerala
  • News
  • News4 Special

ഈ മണ്ഡലക്കാലം കഴിഞ്ഞാലുടൻ ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റ്; സാധ്യത പഠനം പൂർത്തിയായി

News4media
  • India
  • News

വലിയ വിമാനങ്ങളിൽ മാത്രമുണ്ടായിരുന്ന ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനം, വിസ്ത സ്ട്രീം ഇനി എയർ ഇന്ത്യയുടെ ച...

News4media
  • Kerala
  • News

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​മാണെന്ന് പ്ര​തി​നി​ധി​ക​ള്‍; മന്ത്രിമാർക്കെതിരെ രൂക്ഷ വിമ...

News4media
  • India
  • News
  • Top News

ലോൺ ആപ്പുകാരുടെ ഭീഷണി അസഹനീയമായി; ഇൻസ്റ്റന്റ് ലോൺ ആപ്പിൽ നിന്നും 2000 രൂപ വായ്പ്പയെടുത്തു കുടുങ്ങിയ ...

News4media
  • India
  • News
  • Top News

ഒരു കോടി രൂപ അവശ്യപ്പെട്ട് 12 മണിക്കൂറോളം ആക്രമിച്ചു; ഹാസ്യതാരം മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതായി പ...

News4media
  • India
  • News

മദ്യപിച്ചെത്തി, വരൻ ലക്കുകെട്ട് മണ്ഡപത്തിൽ കുഴഞ്ഞ് വീണു; വിവാഹം കഴിക്കാൻ പറ്റില്ലെന്ന് തറപ്പിച്ച് പറ...

News4media
  • Kerala
  • News
  • Top News

സുഹൃത്തുക്കൾ തമ്മിൽ തമാശയ്ക്ക് അടിപിടിയുണ്ടാക്കി; ജനലിലൂടെ താഴേക്ക് വീണ് രണ്ട് ബിബിഎ വിദ്യാർത്ഥികൾ മ...

News4media
  • India
  • News
  • Top News

വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്ന കാരണത്താൽ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ല; സുപ്രീംകോടത...

News4media
  • Kerala
  • News
  • Top News

ഉഭയസമ്മതത്തോടെ നടക്കുന്ന വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി; വിവാ...

News4media
  • Kerala
  • News
  • Top News

കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ്; സംസ്ഥാന സർക്കാരിനും ഇഡിക്കും തിരിച്ചടി, ഹർജി തള്ളി സുപ്രീം കോ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]