web analytics

ബ്രിട്ടനിൽ മരിച്ചത് പെരുമ്പാവൂർ സ്വദേശികളായ ദമ്പതികളുടെ പത്തു മാസം മാത്രം പ്രായമുള്ള കുഞ്ഞ്; അഥീനയുടെ മരണവാർത്തയിൽ വിതുമ്പി ഐമുറി നിവാസികൾ

ലിങ്കൺഷെയർ: ബ്രിട്ടനിൽ മലയാളി ദമ്പതികളുടെ പത്തുമാസം പ്രായമുള്ള മകൾ പനി ബാധിച്ച് മരിച്ചു. 

പെരുമ്പാവൂർ സ്വദേശികളായ ജിനോ ജോർജിന്റെയും അനിതയുടെയും മകളായ അഥീനയാണ് ചികിത്സയിലിരിക്കെ മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു കുഞ്ഞ്. 

പെരുമ്പാവൂർ ഐമുറി മാവിൻ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോർജ്. ലിങ്കൺഷെയറിലെ പീറ്റർബറോയ്ക്ക് സമീപം സ്പാൾഡിങിലാണ് കുടുംബം താമസിക്കുന്നത്.

പനിയും ശ്വാസതടസവും അനുഭവപ്പെട്ടതോടെ കുഞ്ഞിനെ ആദ്യം പീറ്റർബറോ എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്എസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരവേയാണ് കഴിഞ്ഞ ദിവസം പുലർച്ചെ നാലു മണിയോടെ അഥീന മരിച്ചത്.

രണ്ട് വർഷം മുൻപാണ് ജിനോ ജോർജ്ജും ഭാര്യയും യുകെയിൽ എത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 28 നാണ് അഥീനയുടെ ജനനം. ദമ്പതികൾ ഇക്കഴിഞ്ഞ ഓണത്തിന് കുഞ്ഞുമായി നാട്ടിലെത്തിയിരുന്നു. 

പൊതുദർശനവും സംസ്കാരവും പിന്നീട്. ഇതിനായുള്ള ക്രമീകരണങ്ങൾക്ക് സ്പാൾഡിങ് മലയാളി അസോസിയേഷൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങൾ റദാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img