web analytics

തനിച്ചിറങ്ങുന്ന വീട്ടമ്മമാരെ നോക്കി വെയ്ക്കും; മാല പൊട്ടിച്ച ശേഷം ബൈക്കിൽ പറ പറക്കും; സിനു കുട്ടപ്പൻ കോതമംഗലം പോലീസിൻ്റെ പിടിയിൽ

കോതമംഗലം: വീട്ടമ്മമാരുടെ മാല പൊട്ടിച്ച് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞയാളെ പിടികൂടി. 

കീരംപാറ തട്ടേക്കാട് കൊണ്ടിമറ്റം പുത്തൻപുര വീട്ടിൽ സിനു കുട്ടപ്പൻ (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 

ചേലാട് കള്ളാട് ഭാഗത്ത് നിന്നും പാടംമാലിയിൽ നിന്നും പട്ടാപ്പകൽ വഴിയെ പോയ വീട്ടമ്മമാരുടെ മാലപൊട്ടിച്ച് ഇരുചക്ര വാഹനത്തിൽ കടന്നുകളയുകയായിരുന്നു. 

കള്ളാട് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും ബഹളം വച്ചതോടെ ശ്രമം വിഫലമായി . പാടംമാലിയിൽ വീട്ടമ്മയുടെ മാല അപഹരിച്ചിരുന്നു. 

പോലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് ഇയാൾ പിടിയിലാവുകയായിരുന്നു. കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.റ്റി.ബിജോയ് , എസ് ഐ മാരായ ഷാഹുൽ ഹമീദ്, എം.എം.റെജി, എ.എസ്. ഐ സലിം , എസ്.സി.പി.ഒ മാരായ ജോസ് ബെന്നോ, സുബാഷ് ചന്ദ്രൻ, സലിം പി ഹസ്സൻ, സി.പി.ഒ അജ്മൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img