web analytics

നഴ്സ് പീഡനത്തിനിരയായി ; ആശുപത്രി ഡയറക്ടർ അറസ്റ്റിൽ

നഴ്സിനെ ആശുപത്രിയിൽ വച്ച് ബലാത്സം​ഗം ചെയ്ത ആശുപത്രി ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള കല്യാൺപൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് 22കാരിയായ നഴ്സ് ബലാത്സം​ഗത്തിനിരയായത്. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. അറസ്റ്റിലായ ആശുപത്രി ഡയറക്ടറെ കോടതിയിൽ ഹാജരാക്കി. ഇയാളുടെ വിശ​ദ വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.

പീഡനത്തിനിരയായ നഴ്സ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ആശുപത്രി ഡയറക്ടർ തന്നെയാണ് രാത്രി ജോലിക്കിടെ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബലാത്സം​ഗം ചെയ്തത്. പീഡനത്തിന് മുമ്പ് യുവതിക്ക് ശീതള പാനീയത്തിൽ മയക്കുമരുന്ന് കല‍ർത്തി നൽകിയെന്നും സംശയിക്കുന്നു.

ഞായറാഴ്ച വൈകുന്നേരം ആശുപത്രി ഡയറക്ടർ ഒരു പാർട്ടി നടത്തിയിരുന്നു. ഇതിന് ശേഷം നഴ്സിനോട് രാത്രിയും ആശുപത്രിയിൽ നിൽക്കണമെന്നും ചില ജോലികൾ ഉണ്ടെന്നും നിർദേശിച്ചു. ഇത് അനുസരിച്ചാണ് നഴ്സ് ജോലിക്ക് കയറിയത്. അർദ്ധരാത്രിയോടെ ഡയറക്ടർ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചു. തുടർന്ന് ബലമായി അകത്ത് കയറ്റിയ ശേഷം വാതിൽ പൂട്ടി. യുവതിയെ അവിടെ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയിൽ ആരോപിക്കുന്നു. സംഭവം ആരെയെങ്കിലും അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

English summary : The nurse was molested ; The hospital director was arrested

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി കൊച്ചി: സംസ്ഥാനത്തെ വിജിലൻസ്...

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ Shangumugham Beach: ബീച്ചിൽ...

Related Articles

Popular Categories

spot_imgspot_img