web analytics

കൂച്ച് ബിഹാർ ട്രോഫി: കേരളത്തെ നയിക്കുന്നത് കേരള ക്രിക്കറ്റ് ലീഗിലെ എമേർജിംഗ് പ്ലെയർ അഹമ്മദ് ഇമ്രാൻ

തിരുവനന്തപുരം; കൂച്ച് ബിഹാർ അണ്ടർ -19 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദ് ഇമ്രാനാണ് ടീം ക്യാപ്റ്റൻ. പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ എമേർജിംഗ് പ്ലെയർ ആയി തെരഞ്ഞെടുത്ത താരമായിരുന്നു അഹമദ് ഇമ്രാൻ. എലൈറ്റ് ഗ്രൂപ്പ് ഇ-യിൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിന്റെ എതിരാളികൾ മഹാരാഷ്ട്ര, ബെഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ആസാം എന്നിവരാണ്.

ബുധനാഴ്ച്ചയാണ് കേരളത്തിന്റെ ആദ്യ മത്സരം. മഹാരാഷ്ട്രയിലെ സോളാപൂരിൽ നടക്കുന്ന മത്സരത്തിൽ കേരളം മഹാരാഷ്ട്രയെ നേരിടും. 13 ന് തിരുവനന്തപുരത്ത് മംഗലപുരം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കേരളം ബീഹാറുമായി ഏറ്റുമുട്ടും.

20 ന് രാജസ്ഥാനെ നേരിടുന്ന കേരളം 28ന് ആസുമായി ഏറ്റുമുട്ടും. ഡിസംബർ ആറിനാണ് കേരളത്തിന്റെ ഗ്രൂപ്പ് ലെവലിലുള്ള അവസാന മത്സരം. കെസിഎയുടെ മംഗലപുരം ഗ്രൗണ്ടിൽ നടക്കുന്ന മത്സരം കേരളവും ജാർഖണ്ഡും തമ്മിലാണ്. കേരള രഞ്ജി ടീം അസി. കോച്ച് ആയിരുന്ന എം.രാജഗോപാലാണ് കേരളത്തിന്റെ മുഖ്യപരിശീലകൻ.

ടീം അംഗങ്ങൾ- അഹമ്മദ് ഇമ്രാൻ(ക്യാപ്റ്റൻ),അൽത്താഫ് എസ്, ആദിത്യ ബൈജു, എബിൻ ജെ ലാൽ, അക്ഷയ് എസ്.എസ്( വിക്കറ്റ് കീപ്പർ), അഹമ്മദ് ഖാൻ ജെ, മുഹമ്മദ് ജസീൽ ടിഎം, മുഹമ്മദ് ഇനാൻ, എസ്.സൗരഭ്, രോഹിത് കെ.ആർ, അദ്വൈത് പ്രിൻസ്, തോമസ് മാത്യു, കെവിൻ പോൾ നോബി, കാർത്തിക് പി, ശ്രീഹരി അനീഷ്.

Kerala squad announced for Cooch Bihar U-19 Cricket Tournament

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img