web analytics

വൈറൽ കണ്ട​ന്റുകൾക്കുവേണ്ടി പട്ടാപ്പകൽ ഒരാളെ തട്ടിക്കൊണ്ടു പോകുന്നു; സുഹൃത്തുക്കളായ യുവാക്കളെ അറസ്റ്റ് ചെയ്തു

സോഷ്യൽ മീഡിയയിൽ വൈറൽ കണ്ട​ന്റുകൾക്കുവേണ്ടി വീഡിയോ ചെയ്ത യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. യുപിയിലെ മുസാഫിർ ന​ഗറിലാണ് സംഭവം. ഇൻസ്റ്റ​ഗ്രാം റീൽസിനു വേണ്ടി പട്ടാപ്പകൽ ഒരാളെ തട്ടിക്കൊണ്ടുപോകാനാണ് യുവാക്കൾ ശ്രമിച്ചത്. ഇതോടെ യുവാക്കളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

ഈ കിഡ്നാപ്പിം​ഗ് മൊത്തത്തിൽ നേരത്തെ യുവാക്കൾ ആസൂത്രണം ചെയ്തതാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണുന്നത് രണ്ട് യുവാക്കൾ പട്ടാപ്പകൽ ആൾക്കൂട്ടത്തിന് നടുവിൽ നിന്നും ഒരാളെ തട്ടിക്കൊണ്ടു പോകുന്നതാണ്.

ഖത്തൗലിയിലെ ഒരു സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരൻ്റെ അടുത്തുനിന്നും ഭക്ഷണം ആസ്വദിച്ച് കഴിച്ചു കൊണ്ടിരുന്ന ഒരാളെയാണ് മോട്ടോർ സൈക്കിളിൽ എത്തിയ രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത്. ഇവരുടെ ഒരു സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തിയത്.

യുവാക്കൾ, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിന്റെ തല ഒരു തുണികൊണ്ട് മൂടാൻ ശ്രമിക്കുന്നതും അയാളെ മയക്കി ബൈക്കിൽ കിടത്തി കൊണ്ടുപോവുകയുമാണ്. ഈ സംഭവം കണ്ടതോടെ ഒരാൾ ബൈക്ക് തടഞ്ഞു. അപ്പോഴേക്കും മറ്റ് കുറച്ചാളുകൾ കൂടി അങ്ങോട്ടെത്തുകയും ചെയ്തു. അവരെല്ലാം കൂടി യുവാക്കളെ തടയുന്നതും ചോദ്യം ചെയ്യുന്നതും കാണാം.

എന്നാൽ, യുവാക്കൾ ഇത് വീഡിയോയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് ചെയ്തതാണ് എന്ന് സമ്മതിക്കുകയായിരുന്നു. ഇവർ നാലുപേരും സുഹൃത്തുക്കളാണ് എന്നും യുവാക്കൾ സമ്മതിച്ചു.

വീഡിയോ നിമിഷങ്ങൾ കൊണ്ട് വൈറലായി മാറി. അതോടെ യുവാക്കൾക്കെതിരെ കനത്ത വിമർശനവുമായി ആളുകൾ രം​ഗത്തെത്തി. മാത്രമല്ല, ഇവർക്കെതിരെ നടപടിയെടുക്കണമെന്നും, വീഡിയോയുടെ പേരും പറഞ്ഞ് സമൂഹത്തിൽ ഇത്തരത്തിലുള്ള കാട്ടിക്കൂട്ടലുകൾ നടത്തുന്നതിനെ ഒരിക്കലും അം​ഗീകരിക്കാനാവില്ലെന്നും ആളുകൾ അഭിപ്രായപ്പെട്ടു. ഒടുവിൽ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

English summary : A man is kidnapped in broad daylight for viral content; The young men who were friends were arrested

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

ഒമാനിൽ റമസാൻ ഫെബ്രുവരി 19ന്; ചരിത്രത്തിലാദ്യമായി മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിച്ചു; വിശ്വാസികൾ ഒരുക്കത്തിലേക്ക്

ഒമാനിൽ റമസാൻ ഫെബ്രുവരി 19ന്; ചരിത്രത്തിലാദ്യമായി മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിച്ചു ഒമാനിൽ ഈ...

കളിചിരികൾക്കിടെ ദുരന്തം; വീടിന് മുകളിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴാം ക്ലാസുകാരി മരിച്ചു

കോഴിക്കോട്: നാടിനെ നടുക്കിയ വലിയൊരു ദുരന്തവാർത്തയാണ് കൊടുവള്ളി കച്ചേരിമുക്കിൽ നിന്നും പുറത്തുവരുന്നത്. ...

യുഡിഎഫ് നടത്തുന്ന യാത്രയുടെ പേര് ‘അടിയുഗ യാത്ര’ എന്നാക്കണമെന്ന് ബിനോയ് വിശ്വം

യുഡിഎഫ് നടത്തുന്ന യാത്രയുടെ പേര് ‘അടിയുഗ യാത്ര’ എന്നാക്കണമെന്ന് ബിനോയ് വിശ്വം തിരുവനന്തപുരം:...

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു തിരുവനന്തപുരം:  മുൻ ഐഎഎസ്...

Related Articles

Popular Categories

spot_imgspot_img