web analytics

ഹോട്ട് സ്റ്റാറും ജിയോയുമായി ഒന്നിക്കുമെന്ന വാർത്ത കേട്ടതേയുള്ളു, ഡൊമൈൻ നെയിം ആൺപിള്ളേർ അടിച്ചു മാറ്റി ! ഒരുകോടി തന്നാൽ തിരിച്ചുതരാമെന്ന് ടെക്കി

റിലയന്‍സിന്‍റെ നേതൃത്വത്തിലുള്ള വിയകോം 18 ഹോട്ട്സ്റ്റാറിനെ ഏറ്റെടുക്കുമെന്ന വാര്‍ത്ത വന്നതോടെ
മുകേഷ് അംബാനി മനസില്‍ കണ്ടത് ഈ യുവാവ് മാനത്തു കണ്ടു എന്നുവേണം പറയാൻ. ജിയോ ഹോട്ട്സ്റ്റാറിന്‍റെ ഡൊമെയിന്‍ നെയിം കയ്യിലാക്കിയിരിക്കുകയാണ് ഈ ടെക്കി. A young techie has acquired the domain name of Jio Hotstar

2023 ലാണ് സമൂഹമാധ്യമങ്ങളില്‍ ഡിസ്നി ഹോട്ട്സ്റ്റാറിനെ വില്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കാണുന്നത്. നിലവില്‍ ഹോട്ട്സ്റ്റാറിനെ വാങ്ങാന്‍ റിലയന്‍സിന്‍റെ നേതൃത്വത്തിലുളള വിയകോം18 ന് മാത്രമെ സാധിക്കു എന്ന നിഗനമത്തിലാണ് ഡൊമെയിന്‍ വാങ്ങാന്‍ തീരുമാനിച്ചതെന്ന് സൈറ്റില്‍ പറയുന്നു.

ഡൊമെയിന്‍ നെയിം വില്‍ക്കാന്‍ തയ്യാറാണെങ്കിലും ഒരു കോടി രൂപയാണ് ആവശ്യപ്പെടുന്നത്. ഉപരിപഠനത്തിന് ആവശ്യമായ തുകയാണിതെന്നാണ് കക്ഷിയുടെ വാദം. jiohotstar.com ലേക്ക് ചെല്ലുമ്പോള്‍ വിശദമായൊരു കുറിപ്പ് ടെക്കി വെബ്സൈറ്റില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.

ഡല്‍ഹി ആസ്ഥാനമായുള്ള ആപ്പ് ഡെവലപ്പറാണെന്നും നിലവില്‍ സ്വന്തം സ്റ്റാര്‍ട്ട് അപ്പിന്‍റെ പ്രവര്‍ത്തനങ്ങളിലാണെന്നും സ്വയം പരിചയപ്പെടുത്തുന്ന യുവാവ് പിന്നീടാണ് എങ്ങനെ ഈ ഡൊമെയിന്‍ വാങ്ങി എന്നതിന്‍റെ വിശദീകരണം നൽകുന്നത്.

മ്യൂസിക് സ്ട്രീമിങ് സര്‍വീസായ സാവന്‍ വാങ്ങിയപ്പോള്‍ ജിയോസാവന്‍ എന്ന പേരിട്ടത് പോലെ ഹോട്ട്സ്റ്റാറിനെ വാങ്ങിയാല്‍ ജിയോഹോട്ട്സ്റ്റാര്‍ എന്നാകും പേര് എന്ന് ഊഹത്തിലായിരുന്നു ഇയാൾ ഡൊമൈൻ നെയിം വാങ്ങിയത് എന്നാണ് കരുതുന്നത്.

അതേസമയം റിലയന്‍സില്‍ നിന്നും ഒരു എക്സിക്യൂട്ടീവ് തന്നെ ബന്ധപ്പെട്ടെന്നും പഠനത്തിന്‍റെ ട്യൂഷന്‍ ഫീസായി വരുന്ന 93,345 പൗണ്ട് (1.01 കോടി രൂപ) എന്ന തന്‍റെ ആവശ്യം നിരസിച്ചതായും വെബ്സൈറ്റില്‍ അപ്ഡേറ്റുണ്ട്. റിലയൻസ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അറിയിച്ചതെന്നും ടെക്കി വെബ്സൈറ്റിലിട്ട കുറിപ്പിലുണ്ട്.

2023-ൽ ഡൊമെയിന്‍ വാങ്ങുന്ന സമയത്ത് ജിയോഹോട്ട്സ്റ്റാര്‍ നിലവില്ലാത്തതിനാല്‍ ഒരു ട്രേഡ്മാര്‍ക്കും ലംഘിച്ചിട്ടില്ല. റിലയന്‍സ് തീരുമാനം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഈ ഡൊമെയ്‌നിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ടെന്നും നിയമ വിദഗ്ധരുടെ സഹായം ആവശ്യമുണ്ടെന്നും പറയുന്ന കുറിപ്പിൽ ഇത്രയും വലിയ കമ്പനിക്ക് സഹായിക്കാൻ കഴിയുമെന്നും ശുഭാപ്തി വിശ്വാസവും യുവാവ് പങ്കുവയ്ക്കുന്നുണ്ട്.

ഹോട്ട്സ്റ്റാര്‍ റിലയന്‍സിന്‍റെ കയ്യിലായെങ്കിലും ഹോട്ട്സ്റ്റാറും ജിയോ സിനിമയും ലയിക്കുമെന്ന് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെയില്ല. രണ്ടും ലയിച്ച് ജിയോഹോട്ട്സ്റ്റാര്‍ എന്ന പേരിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ റിലയന്‍സ് ഗ്രൂപ്പിന് ചില്ലറ പണിയൊന്നുമില്ല ഇയാൾ വരുത്തിവച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ; സംഭവം ഹരിയാനയിൽ: വൻ പ്രതിഷേധം

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ ഗുരുഗ്രാം: ഹരിയാനയിലെ നൂഹ്...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് തടയുന്നത് കുറ്റകരമോ? നിർണ്ണായക വിധിയുമായി ഹൈക്കോടതി

മുംബൈ: തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളിൽ നിർണ്ണായക നിരീക്ഷണവുമായി...

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം ആലപ്പുഴ,...

Related Articles

Popular Categories

spot_imgspot_img