web analytics

രണ്ടു കടുവകളുടെ ഫോട്ടോയും ശബ്ദ സന്ദേശവും; കടുവ ആടിനെ പിടിച്ചെന്നത് വ്യാജ സന്ദേശം; ഉറവിടം തേടി വനം വകുപ്പ്

ഭീ​മ​ന​ടി ക​മ്മാ​ടത്ത് ക​ടു​വ ഇ​റ​ങ്ങി ആടിനെ പിടിച്ചെന്ന് വ്യാജ പ്രചാരണം പുറത്ത് വന്നു. പരിസരവാസികൾ ഭീതിയിലായി. ക​ഴി​ഞ്ഞ ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സംഭവമുണ്ടായത്. റ​ബ​ർ തോ​ട്ട​ത്തി​ലും, വീട് പരിസരത്തായുള്ള വ​ഴി​യി​ലും നി​ൽ​ക്കു​ന്ന ര​ണ്ട് ക​ടു​വ​ക​ളു​ടെ ഫോ​ട്ടോ​യും, ശബ്‌ദ സന്ദേശങ്ങളുമാണ് പ്ര​ച​രി​ച്ച​ത്. പാ​ല​ക്കു​ന്ന് ക​മ്മാ​ടം​ഭാ​ഗ​ത്ത് ക​ടു​വ ഇ​റ​ങ്ങി ആ​ടി​നെ പി​ടി​ച്ചു, സൂ​ക്ഷി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ്ര​ചാ​ര​ണം.

തുടർന്ന്, ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്ന്​ ഉ​ൾ​പ്പെ​ടെ ഫോ​റ​സ്റ്റ് ഓ​ഫി​സു​ക​ളി​ലേ​ക്ക് രാ​ത്രി നിരന്തരം ഫോ​ൺ​കാ​ൾ വ​ന്ന​തോ​ടെ വ​ന​പാ​ല​ക​ർ​ക്ക് രാ​ത്രി​യി​ൽ ത​ന്നെ സമൂ​ഹ​ മാ​ധ്യ​മ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ട​ത്തേ​ണ്ടിവ​ന്നു. വ്യാ​ജ പ്ര​ചാര​ണം ന​ട​ത്തിയവരെ കണ്ടെത്താൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ർ കെ. ​രാ​ഹു​ൽ പ​റ​ഞ്ഞു.

ക​ടു​വ ഇ​റ​ങ്ങി​യെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നു​മു​മ്പ് ക​മ്മാ​ട​ത്ത് പു​ലി​യി​റ​ങ്ങി​യ​താ​യും പ്ര​ച​രി​ച്ചി​രു​ന്നു. ക​മ്മാ​ടം കാ​വി​ന​ടു​ത്താ​ണ് പു​ലി​യി​റ​ങ്ങി​യതെ​ന്നാണ് സം​ശ​യം. പൊ​ടോ​ര ഗ​ണേ​ശ​ൻറെ വീ​ട്ടു​പ​റ​മ്പി​ൽ കെ​ട്ടി​യ ആ​ടി​നെ ക​ടി​ച്ചു​കൊ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ആടിന്റെ കഴുത്തിൽ മാ​ര​ക​ മു​റി​വേ​റ്റി​ട്ടു​ണ്ട്.

നാ​ട്ടു​കാ​ർ വിവരം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം വകുപ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. എന്നാൽ കാ​ട്ടു​പൂ​ച്ച​യു​ടെ ക​ടി​യേ​റ്റതാവാമെന്നും സംശയം ഉണ്ട്. കാ​ട്ടുപൂ​ച്ച​യു​ടെ കാ​ൽ​പാ​ടു​ക​ൾ പ്ര​ദേ​ശ​ത്തുനി​ന്ന് ല​ഭി​ച്ച​താ​യും വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. സ്ഥ​ല​ത്ത് സ്ഥാ​പി​ച്ചി​ട്ടുള്ള ​ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നെങ്കിലും ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെന്നും വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അതേസമയം, ആ​ടി​ൻറെ ജ​ഡം പോസ്‌റ്റുമോർട്ടം ചെ​യ്തു. എന്നാൽ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലേ കൊ​ന്ന​ത് പു​ലി​യാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്കാൻ സാധിക്കുകയുള്ളു.

English summary : Photo and voice message of two tigers; It is a false message that the tiger has caught the goat; Forest Department in search of source

spot_imgspot_img
spot_imgspot_img

Latest news

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

Other news

നേട്ടങ്ങളും വെല്ലുവിളികളും ചേർന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങളും വെല്ലുവിളികളും ചേർന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കുമ്പോൾ പലരും...

വാർത്താ ചാനലുകൾക്ക് വലിയ തിരിച്ചടി! എല്ലാ ന്യൂസ് ചാനലുകളുടെയും ടി.വി റേറ്റിങ് നാല് ആഴ്ചത്തേക്ക് നിർത്തി

വാർത്താ ചാനലുകൾക്ക് വലിയ തിരിച്ചടി! എല്ലാ ന്യൂസ് ചാനലുകളുടെയും ടി.വി റേറ്റിങ്...

വർഷങ്ങളായ കാത്തിരിപ്പിന് വിരാമം!പെരുമ്പളം ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന ‘മഴവിൽ പാലം’ ഇന്ന് തുറക്കും

വർഷങ്ങളായ കാത്തിരിപ്പിന് വിരാമം!പെരുമ്പളം ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന ‘മഴവിൽ പാലം’ ഇന്ന്...

പ്രവാസത്തോട് വിടപറയാൻ മണിക്കൂറുകൾ മാത്രം; മലയാളി ഡ്രൈവറെ തേടിയെത്തിയത് 37 കോടിയുടെ ബമ്പർ ഭാഗ്യം!

മലപ്പുറം: ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ മണലാരണ്യത്തിൽ രണ്ടുപതിറ്റാണ്ടോളം വളയം പിടിച്ച വഴിക്കടവ്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

Related Articles

Popular Categories

spot_imgspot_img