web analytics

സ്കൂട്ടറുകൾ കൂട്ടിയിടിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്, അപകടം കൊച്ചിയിൽ

കൊച്ചി: നിയന്ത്രണം വിട്ട സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മാടവന ജംഗ്‌ഷനു സമീപത്താണ് അപകടമുണ്ടായത്. കൊച്ചി പള്ളുരുത്തി സ്വദേശി സനില ദയാൽ(40) ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.(Scooter accident in kochi; 40-year-old woman died)

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സനിലയുടെ സ്‌കൂട്ടറിൽ ഒരേ ദിശയിൽ വന്നിരുന്ന മറ്റൊരു സ്‌കൂട്ടറിൻ്റെ കണ്ണാടി ഇടിച്ചതാണ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടപ്പെടാൻ കാരണമെന്നാണ് വിവരം. തുടർന്ന് സനിലയും ഒപ്പം യാത്ര ചെയ്തിരുന്ന സുജ സുബീഷും(40) എതിർവശത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഇതിനിടെ സനിലയുടെ സ്കൂട്ടർ ഇടിച്ച് എതിർ ദിശയിൽ സഞ്ചരിച്ചിരുന്ന ഷൈനോദ് ആർ (50) എന്നയാളുടെ കാലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ സുജയെയും ഷൈനോദിനെയും വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സനിലയുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img