web analytics

ഇന്ത്യക്കാർ കാനഡ വിടണം; കനേഡിയൻ വനിത ഇന്ത്യൻ വംശജനെ വംശീയ പരാമർശങ്ങളോടെ അധിക്ഷേപിക്കുന്നതിൻ്റെ വീഡിയോ കാണാം

കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ, കനേഡിയൻ വനിത ഇന്ത്യൻ വംശജനെ വംശീയ പരാമർശങ്ങളോടെ അധിക്ഷേപിക്കുന്ന വീഡിയോ വൈറലാകുന്നു.

കാനഡയിൽ ഇന്ത്യക്കാർക്ക് എതിരെ വർധിച്ചു വരുന്ന അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജനായ കനേഡിയൻ പൗരൻ അശ്വിൻ അണ്ണാമലൈ.

കനേഡിയൻ പൗരത്വമുള്ള ഇന്ത്യൻ വംശജനായ അശ്വിൻ അണ്ണാമലൈ, ഒൻ്റാറിയോയിലെ വാട്ടർലൂ ഏരിയയിൽ നടക്കുമ്പോഴാണ്, പ്രകോപിതയായ കനേഡിയൻ സ്ത്രീയെ കണ്ടുമുട്ടിയത്.

കാനഡയിൽ ധാരാളം ഇന്ത്യക്കാർ ഉണ്ടെന്നും അവൻ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും അവർ പറഞ്ഞു. താൻ കനേഡിയനാണെന്ന് അണ്ണാമലൈ ആവർത്തിച്ച് പറഞ്ഞെങ്കിലും മാതാപിതാക്കളും മുത്തശ്ശിമാരും കനേഡിയൻമാരാണോ എന്ന് ചോദിച്ചായിരുന്നു അധിക്ഷേപം. ഇംഗ്ലീഷ് ശരിയായി സംസാരിക്കാനറിയില്ലെന്നും അവർ കുറ്റപ്പെടുത്തി.

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തലത്തിലുള്ള സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളിലേക്ക് വിരൽ ചൂണ്ടുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കുവച്ചു.

താൻ ഒരു ഇന്ത്യൻ പൗരനാണെന്ന് തെറ്റിദ്ധരിച്ച ഒരു കനേഡിയൽ സ്ത്രീയിൽ നിന്നുള്ള വംശീയ അധിക്ഷേപങ്ങളാണ് വീഡിയോയിൽ ഉള്ളത്.

നടക്കാൻ ഇറങ്ങിയപ്പോൾ തന്നോട് ഇന്ത്യയിലേക്ക് മടങ്ങാൻ പൊട്ടിത്തെറിച്ചുകൊണ്ട് സ്ത്രീ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ഈ അനുഭവം വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരുന്നതായും അണ്ണാമലൈ കൂട്ടിച്ചേർത്തു.

ഒരു കാലത്ത് ഇന്ത്യക്കാരെ സ്വാഗതം ചെയ്ത കിച്ചനർ-വാട്ടർലൂ മേഖലയിലെ ജനങ്ങൾ ഇന്ന് നിറത്തിൻ്റെ പേരിൽ ഇന്ത്യക്കാർക്കെതിരെ വംശീയാധിക്ഷേപം നടത്തുകയാണ്.

ഇത്തരം പ്രവണത വർധിച്ചു വരുന്നതിൻ്റെ തെളിവായി കനേഡിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷനിൽ നിന്നുള്ള ഒരു വാർത്താ റിപ്പോർട്ടിൻ്റെ ലിങ്കും തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ അണ്ണാമലൈ പങ്കിട്ടു.

വാട്ടർലൂ റീജിയൻ എന്ന തലക്കെട്ടിൽ കാനഡയിൽ പോലീസ് റിപ്പോർട്ട് ചെയ്ത വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഉയർന്ന നിരക്ക് വെളിപ്പെടുത്തുന്നതാണ് അതിൻ്റെ ഉള്ളടക്കം.

“ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കാനഡയിൽ പോലീസ് റിപ്പോർട്ട് ചെയ്ത വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഉയർന്ന നിരക്ക് വാട്ടർലൂ മേഖലയിലാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയിൽ നിന്നുള്ള പുതിയ ഡാറ്റ വെളിപ്പെടുത്തുന്നു”- അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറച്ചു.”

evidence of indians demanding to leave canada rising racism and violence

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

Related Articles

Popular Categories

spot_imgspot_img