web analytics

കെഎസ്ആർടിസി ബസിൽ യാത്രക്കിടെ വൻ കവർച്ച; നഷ്ടമായത് ഒരു കോടിയോളം വില വരുന്ന സ്വർണം

മലപ്പുറം: കെഎസ്ആർടിസി ബസ് യാത്രക്കിടെ സ്വർണം നഷ്ടപ്പെട്ടതായി പരാതി. ചങ്ങരംകുളത്ത് വെച്ചാണ് സംഭവം. സ്വർണവ്യാപാരിയായ തൃശ്ശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി രൂപയോളം രൂപ വില വരുന്ന ഒന്നര കിലോ സ്വർണമാണ് നഷ്ടപെട്ടത്.(Gold Worth One Crore Rupees Stolen From Passenger on KSRTC Bus)

ശനിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ജ്വല്ലറിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ സ്വർണമാണ് മോഷ്ടിച്ചത്. കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് മോഷണം നടന്നത്. കുറ്റിപ്പുറത്ത് നിന്നാണ് ജിബിൻ ബസിൽ കയറിയത്. തൃശൂർ ഭാഗത്തെ ജ്വല്ലറിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ എടപ്പാളിൽ എത്തിയപ്പോൾ ബാഗ് തുറന്നു കിടക്കുന്നത് കണ്ട് പരിശോധിക്കുകയായിരുന്നു.

തുടർന്നാണ് സ്വർണം നഷ്ടമായെന്ന് മനസിലാക്കിയത്. ചങ്ങരംകുളം പൊലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വർണം കിട്ടിയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

പ്രഭാത നടത്തത്തിനിടെ പാലത്തിൽ നിന്നു വീണു; ബിഷപ്പിന് ദാരുണാന്ത്യം

പ്രഭാത നടത്തത്തിനിടെ പാലത്തിൽ നിന്നു വീണു; ബിഷപ്പിന് ദാരുണാന്ത്യം കോയമ്പത്തൂർ: പ്രഭാതനടത്തിനിടെ പാലത്തിൽ...

ക്യാമ്പിൽ ഡി.ജെ. പാർട്ടി; പാട്ടിനിടയിൽ ആനക്കൊമ്പ് ‘മുക്കി’! കള്ളൻ കപ്പലിൽ തന്നെ!

ക്യാമ്പിൽ ഡി.ജെ. പാർട്ടി; പാട്ടിനിടയിൽ ആനക്കൊമ്പ് 'മുക്കി'! കള്ളൻ കപ്പലിൽ തന്നെ! തിരുവനന്തപുരം:...

ഷേക്ക് അടിച്ച് ‘ഷോക്ക്’ ആകരുത്! മിൽക്ക് ഷേക്കിൽ കെമിക്കൽ!

പാലിൽ ഫോർമാലിൻ; ഷേക്ക് അടിച്ച് 'ഷോക്ക്' ആകരുത്! മിൽക്ക് ഷേക്കിൽ കെമിക്കൽ...

സ്റ്റേജിൽ ഫോട്ടോ എടുക്കുമ്പോൾ മോഷണം: വധുവിന്റെ ബാഗുമായി വ്യാജ അതിഥി മുങ്ങി

സ്റ്റേജിൽ ഫോട്ടോ എടുക്കുമ്പോൾ മോഷണം: വധുവിന്റെ ബാഗുമായി വ്യാജ അതിഥി മുങ്ങി രാജസ്ഥാനിലെ...

കുരങ്ങുകൾക്ക് ‘ഹെയർ ലോസ്’; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു?

കുരങ്ങുകൾക്ക് 'ഹെയർ ലോസ്'; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു? ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ അപൂർവ രോഗബാധയെ...

വെയിലത്ത് ഇറങ്ങിയാൽ ‘കരിഞ്ഞു’ പോകും; മൂന്നാറിലും ചെങ്ങന്നൂരും യുവി ഇൻഡക്സ് എട്ടിൽ!

വെയിലത്ത് ഇറങ്ങിയാൽ 'കരിഞ്ഞു' പോകും; മൂന്നാറിലും ചെങ്ങന്നൂരും യുവി ഇൻഡക്സ് എട്ടിൽ! തിരുവനന്തപുരം:സംസ്ഥാനത്തെ...

Related Articles

Popular Categories

spot_imgspot_img