web analytics

അനധികൃത കുടിയേറ്റക്കാരെ ഭൂമിയിലെ വിദൂര പ്രദേശത്തേക്ക് കടത്തി യു.കെ; നാടുകടത്തപ്പെട്ടവരുടേയും അനധികൃത കുടിയേറ്റക്കാരുടേയും കണക്കുകൾ ഇങ്ങനെ:

നൈജരിയയിൽ നിന്നും ഘാനയിൽ നിന്നും എത്തിയ അനധികൃത കുടിയേറ്റക്കാരെ ‘സെന്റ് ഹെലീന’ യിലെക്ക് നാടുകടത്തി യു.കെ. The U.K. smuggles illegal immigrants into the remotest part of the world.

ആദ്യമായാണ് ഒറ്റത്തവണ 44 പേരെ സെന്റ് ഹെലീനയിലേക്ക് നാടുകടത്തുന്നത്. ഭൂമിയിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണ് സെന്റ് ഹെലീന.

ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെയാണ് ജൂലൈയിൽ ലേബർ പാർട്ടി അധികാരത്തിലെത്തിയ ശേഷം വിവിധ രാജ്യങ്ങളിലേക്ക് നാടുകടത്തിയത്.

3600 പേരെ വിവിധ സമയങ്ങളിൽ നാടുകടത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 200 പേരെ ബ്രസീലിലേക്കും 46 പേരെ വിയറ്റ്‌നാമിലേക്കും നാടുകടത്തി.

നാടുകടത്താനായി മാത്രം അൽബേനിയ , റൊമാനിയ, ലിത്വാനിയ എന്നിവിടങ്ങളിലേക്ക് സ്ഥിരമായി വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാടുകടത്തപ്പെട്ടവരിൽ 15 വർഷമായി യു.കെ.യിൽ അനധികൃതമായി താമസിച്ചവർ ഉൾപ്പെടെയുണ്ട്.

ക്രിമിനൽ റെക്കോർഡുകൾ ഒന്നുമില്ലാത്തതിനാൽ പൗരത്വം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും സർക്കാർ നിരസിച്ചു. അനധികൃതമായി ഈ വർഷം മാത്രം 28,000 ആളുകൾ യു.കെ.യിൽ എത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img