web analytics

ഭക്ഷണം വാരിക്കൊടുക്കുന്നത് മുതല്‍ ടോയിലറ്റില്‍ കൊണ്ടുപോകാൻ വരെ മുഹമ്മദിന് താങ്ങായി അവരുണ്ട്; അപൂർവ്വ സൗഹൃദത്തിന്റെ വീ‍‍ഡിയോ പ​​​ങ്കുവെച്ച് മന്ത്രി

മുഹമ്മദിന് ഭക്ഷണം വാരിക്കൊടുക്കുന്നത് മുതല്‍ ടോയിലറ്റില്‍ വരെ ഒരു താങ്ങായി സൗഹൃദമുണ്ട്. കൊല്ലം അയ്യന്‍കോയിക്കല്‍ ഗവണ്‍മെന്റ് സ്‌കൂളിലെത്തിയാല്‍ ഈ കാഴ്ച കാണാം. കഴിഞ്ഞ ദിവസം മന്ത്രി വി ശിവന്‍കുട്ടി സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു ദൃശ്യമാണ് അഞ്ചാം ക്ലാസുകാരനായ മുഹമ്മദിനെ കുറിച്ചും കരുതലിന്റെ സൃഹൃത്ത് വലയവും ശ്രദ്ധനേടിയത്. ഭക്ഷണം കഴിച്ചതിന് ശേഷം വീല്‍ചെയറില്‍ ഇരിക്കുന്ന കുട്ടിയുടെ മുഖം കഴുകിക്കൊടുക്കുന്ന സുഹൃത്തുക്കളായ കുട്ടികളുടെ ദൃശ്യമായിരുന്നു മന്ത്രി പങ്കുവെച്ചത്.

ജന്മനാ കൈയ്ക്കും കാലിനും ചലനശേഷി നഷ്ടപ്പെട്ട അഞ്ചാം ക്ലാസുകാരന് സൗഹൃദത്തിന്റെ കരുതലും സ്‌നേഹവും നല്‍കി ബിലാലും ആസിഫും അദിലാലും. വീല്‍ചെയറിന്റെ സഹായത്തോടെ മുന്നോട്ടുപോകുന്ന മുഹമ്മദിനാണ് താങ്ങും തണലുമായി കൂട്ടുകാരുള്ളത്.

മുഹമ്മദ് ഒരിക്കല്‍ ഭക്ഷണം വാരിത്തരുമോയെന്ന് ചോദിച്ചതായും പിന്നീട് എല്ലാ ദിവസവും ഞങ്ങളാണ് ആഹാരം വാങ്ങിക്കൊടുക്കുന്നതെന്നും ഈ സുഹൃത്തുക്കള്‍ പറയുന്നു. മുഹമ്മദ് ഇവിടെ പഠിക്കുന്ന കാലം വരെ ഇത് ചെയ്യുമെന്നും ഈ മൂന്ന് സഹൃത്തുക്കള്‍ പറയുന്നു. ചോറ് വാരിത്തരുന്നതുള്‍പ്പെടെ തന്റെ കാര്യങ്ങള്‍ എല്ലാം ചെയ്യുന്നത് ഇവരാണെന്നും മുഹമ്മദ് പറയുന്നു

English summary:From feeding to the toilet, they support Muhammad; Minister shared a video of rare friendship

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

ഊട്ടിയിലേക്കുള്ള വിനോദയാത്ര ദുരന്തമായി; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂർ: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു....

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

Related Articles

Popular Categories

spot_imgspot_img