web analytics

കാനഡയിലും വാ‌ർത്തകളിൽ നിറ‍ഞ്ഞ് ലോറൻസ് ബിഷ്‌ണോയ് ; ഇന്ത്യൻ ഏജന്‌റുമാർ പ്രവർത്തിക്കുന്നത് കൊടും ക്രിമിനലിന്റെ തണലിൽ വീണ്ടും ആരോപണങ്ങളുമായി കാനഡ

കാനഡയിൽ ഇന്ത്യൻ ഏജന്‌റുമാർ ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ചേർന്ന് പ്രവർത്തിക്കുന്നെന്ന ആരോപണവുമായി കാനഡ. തങ്ങളുടെ രാജ്യത്തെ ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇന്ത്യ നേരിട്ട് പങ്കാളിയാണെന്ന് കാനഡ ആരോപിച്ചു. ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകൾ ഉൾപ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏർപ്പെടുകയാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ആരോപിച്ചു.

തെളിവുകൾ ഒന്നും പങ്കുവെച്ചില്ലെങ്കിലും കാനഡയിലുള്ള ഇന്ത്യൻ ഏജന്‌റുമാർ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളെ ലക്ഷ്യമിട്ട് ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നാണ് കാനഡയുടെ ആരോപണം. മുംബൈയിൽ എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നിലെ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്‌റെ പങ്കും ബിഷ്‌ണോയിയെ കുറിച്ചുള്ള വാർത്തകളും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് പുതിയ ആരോപണം ഉയരുന്നത്.

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചതിനു പിന്നാലെ ഇന്നലെ ആറു കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. 19ന് മുൻപ് ഇവർ രാജ്യം വിടണമെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി കാനഡ രംഗത്തെത്തിയിരിക്കുന്നത്.

ഹർദീപ് സിങ് നിജ്ജാറിന്‌റെ കൊലപാതകവും മറ്റ് അക്രമസംഭവങ്ങളുമായി ഇന്ത്യൻ ഏജന്‌റുമാർക്കുള്ള ബന്ധങ്ങൾ വെളിപ്പെടുത്തുന്ന തെളിവുകളുണ്ടെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയ്ക്കും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥർക്കും പങ്കാളിത്തമുണ്ടെന്ന കാനഡയുടെ ആരോപണത്തിനു പിന്നാലെയാണ് പ്രസ്താവന ഇറക്കിയത്.

‘കാനഡയിലും വിദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളെ വിവരങ്ങൾ ശേഖരിക്കാൻ ഇന്ത്യൻ സർക്കാരിന്‌റെ ഏജന്‌റുമാർ ഉപയോഗിച്ചുണ്ടെന്ന് തെളിവുകൾ കാണിക്കുന്നു. ഇതിൽ ചില വ്യക്തികളെയും ബിസിനസുകാരെയും ഇന്ത്യ സർക്കാരിനുവേണ്ടി പ്രവർത്തിക്കാൻ ഭീഷണിപ്പെടുത്തി. ഇന്ത്യ ഗവൺമെന്‌റിനായി ശേഖരിക്കുന്ന വിവരങ്ങൾ ദക്ഷിണേന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ ലക്ഷ്യമിട്ടാണ് ഉപയോഗിച്ചിരരുന്നത്’ റോയൽ കനേഡിയൻ മൗണ്ടഡ് പറഞ്ഞു.

കനേഡിയൻ മണ്ണിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഗവൺമെൻ്റ് ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഉണ്ടായ സാഹചര്യങ്ങളെ തുടർന്ന്, കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശം നിലയിലാണ്. നിജ്ജാറിൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കാനഡ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയും ഉൾപ്പെട്ടുവെന്ന കാനഡയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും വഷളായിരിക്കുന്നത്. 36 വർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞനാണ് ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ.

English summary:Lawrence Bishnoi is in news in Canada too. Canada again accuses Indian agents of working under the shadow of hardened criminals

spot_imgspot_img
spot_imgspot_img

Latest news

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

Other news

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

‘ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം’; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ

'ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം'; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ കണ്ണൂർ:...

ഗ്ലാമർ തരംഗമായി ‘ബോഡി ഗ്ലിറ്റർ സ്പ്രേ’; ജെൻ സി ഫാഷനിലെ പുത്തൻ ക്രേസ്

ഗ്ലാമർ തരംഗമായി ‘ബോഡി ഗ്ലിറ്റർ സ്പ്രേ’; ജെൻ സി ഫാഷനിലെ പുത്തൻ...

മന്ത്രി വീണാ ജോർജിനെതിരെയുള്ള വ്യാജ ചിത്രം പങ്കുവെച്ച് മഹിള കോൺഗ്രസ് നേതാവ്

മന്ത്രി വീണാ ജോർജിനെതിരെയുള്ള വ്യാജ ചിത്രം പങ്കുവെച്ച് മഹിള കോൺഗ്രസ് നേതാവ് മന്ത്രി...

Related Articles

Popular Categories

spot_imgspot_img