കു​ട്ട​നാ​ട്ടി​ൽ സി​പി​ഐ​യി​ൽ കൂ​ട്ട​രാ​ജി; ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രും രാ​മ​ങ്ക​രി​യി​ലെ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മു​ൾ​പ്പ​ടെ സി പി എമ്മിലേക്ക്

കു​ട്ട​നാ​ട്ടി​ൽ സി​പി​ഐ​യി​ൽ കൂ​ട്ട​രാ​ജി. രാജി വച്ച ഇരുപതോളം പേരും സിപിഎമ്മില്‍ ചേര്‍ന്നു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രും രാ​മ​ങ്ക​രി​യി​ലെ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മു​ൾ​പ്പ​ടെയുള്ളവരാണ് പാര്‍ട്ടി വിട്ടത്.Joined CPI in Kuttanad. About 20 people who resigned joined the CPM

സി​പി​എം ആലപ്പുഴ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് രാജി വച്ചവരെ സ്വീ​ക​രി​ച്ചത്. മുന്‍പ് സിപിഎം വിട്ട് സിപിഐയില്‍ പോയവരും തിരികെ എത്തിയിട്ടുണ്ട്.

ഏ​രി​യ നേ​തൃ​ത്വ​ത്തോ​ടു​ള്ള എ​തി​ർ​പ്പാ​ണ് രാജിക്ക് പിന്നില്‍. സംഘടനാ തീരുമാനത്തിന് എതിര് നിന്നതിന്റെ പേരില്‍ ഇവര്‍ക്ക് എതിരെ പാര്‍ട്ടി നടപടിക്ക് ഒരുങ്ങുകയായിരുന്നു എന്നാണ് സിപിഐ പ്രാദേശിക ഘടകത്തിന്റെ വിശദീകരണം.

പതിവില്‍ നിന്നും വിഭിന്നമായി സിപിഐ പല ജില്ലകളിലും വിമത പ്രശ്നം നേരിടുന്നുണ്ട്. മലപ്പുറം പൂക്കോട്ടൂരില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഒന്നടങ്കമാണ് പാര്‍ട്ടി വിട്ടത്. മൂന്നൂറോളം പേരാണ് രാജി വച്ചത്. ഇതോടെ പഞ്ചായത്തില്‍ സിപിഐ പ്രവര്‍ത്തനം നാമമാത്രമായി മാറി.

പാലക്കാടും സിപിഐ അതിരൂക്ഷമായ വിമതപ്രശ്നം നേരിടുന്നുണ്ട്. സേവ് സിപിഐ എന്ന സംഘടന രൂപീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. എഐവൈഎഫിന് സമാന്തരമായി യുവജന സംഘടനയും ഇവര്‍ രൂപീകരിച്ചിരുന്നു.

പാലക്കാട്ടെ വിമതര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ച് സിപിഐയുടെ മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായിലിന് എതിരെ നടപടിക്ക് പാര്‍ട്ടിയില്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

പാലക്കാട് ജില്ലാ നേതൃത്വമാണ് ഇസ്മായിലിന് എതിരെ ശക്തമായ നടപടിവേണമെന്ന ആവശ്യം ഉയര്‍ത്തിയത്. ഈ സമയത്ത് തന്നെയാണ് ആലപ്പുഴയിലും സിപിഐ വിമത പ്രശ്നം നേരിടുന്നത്

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

എയർഇന്ത്യ അപകടത്തിൽ ഒരു ക്രിക്കറ്റ് താരവും

എയർഇന്ത്യ അപകടത്തിൽ ഒരു ക്രിക്കറ്റ് താരവും അഹമ്മദാബാദ്: അഹമ്മദാബാദിൽ സർദാർ വല്ലഭായ്...

യുദ്ധം:എലിക്കെണിയിൽ പെട്ടതുപോലെ ബ്രിട്ടീഷുകാർ

യുദ്ധം:എലിക്കെണിയിൽ പെട്ടതുപോലെ ബ്രിട്ടീഷുകാർ BRITAIN: ദിവസങ്ങളായി തുടരുന്ന യുദ്ധത്തിൽ ഇറാനും ഇസ്രായേലും പരസ്പരം...

തരൂരിനെ നിലമ്പൂരിൽ അടുപ്പിക്കാതെ കോൺ​ഗ്രസ്

തരൂരിനെ നിലമ്പൂരിൽ അടുപ്പിക്കാതെ കോൺ​ഗ്രസ് തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏതാണ്ട് മുഴുവൻ...

കാരിരുമ്പിന്റെ കരുത്തുള്ള പനി ​ഗുളിക

കാരിരുമ്പിന്റെ കരുത്തുള്ള പനി ​ഗുളിക പാലക്കാട്: മരുന്ന് കഴിക്കാനായി പാരസെറ്റമോൾ എടുത്തപ്പോൾ കിട്ടിയത്...

UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ:

UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ: UK: യു.കെ യിൽ ക്രിസ്മസ് ദിനത്തിൽ മയക്കുമരുന്നിന്...

വിശുദ്ധ പൗലോസ് ശ്ലീഹയുടെ പെരുന്നാൾ മഹാമഹം

വിശുദ്ധ പൗലോസ് ശ്ലീഹയുടെ പെരുന്നാൾ മഹാമഹം ലണ്ടൻ: യുകെയിലെ സൗത്താംപ്ടൺ കേന്ദ്രമാക്കി ക്നാനായ...

Related Articles

Popular Categories

spot_imgspot_img