web analytics

കപ്പുയർത്താൻ കച്ചക്കെട്ടി മങ്കമാർ; ട്വന്റി20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിന്‌ ഇന്ന്‌ തുടക്കം

ട്വന്റി20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിന്‌ ഇന്ന്‌ തുടക്കം. യുഎഇയാണ്‌ വേദി. ദുബായിലും ഷാർജയിലുമായി മത്സരങ്ങൾ അരങ്ങേറും. ആദ്യകളിയിൽ പകൽ 3.30ന്‌ ബംഗ്ലാദേശ്‌ അരങ്ങേറ്റക്കാരായ സ്‌കോട്‌ലൻഡിനെ നേരിടും.Twenty20 Women’s Cricket World Cup begins today

രാത്രി 7.30ന്‌ ഏഷ്യൻ ശക്തികളായ ശ്രീലങ്കയും പാകിസ്ഥാനും ഏറ്റുമുട്ടും. ബംഗ്ലാദേശിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ്‌ അവിടത്തെ സാഹചര്യം കണക്കിലെടുത്ത്‌ യുഎഇയിലേക്ക്‌ മാറ്റുകയായിരുന്നു.

ആകെ 10 ടീമുകളാണ്‌. രണ്ട്‌ ഗ്രൂപ്പുകളിലായാണ്‌ മത്സരം. ആദ്യ രണ്ട്‌ സ്ഥാനക്കാർ സെമിയിലേക്ക്‌ മുന്നേറും. ഫൈനൽ അടക്കം 23 കളികളാണ്‌. 20ന്‌ ദുബായ്‌ ഇന്റർനാഷണൽ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിലാണ്‌ ഫൈനൽ.

ഇന്ത്യ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌, പാകിസ്ഥാൻ, ശ്രീലങ്ക ടീമുകൾക്കൊപ്പം എ ഗ്രൂപ്പിലാണ്‌. ബി ഗ്രൂപ്പിൽ ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്‌, ബംഗ്ലാദേശ്‌, സ്‌കോട്‌ലൻഡ്‌ ടീമുകളും അണിനിരക്കുന്നു.

ന്യൂസിലൻഡുമായി നാളെയാണ്‌ ഇന്ത്യയുടെ ആദ്യകളി. ഹർമൻപ്രീത്‌ കൗർ നയിക്കുന്ന സംഘത്തിന്റെ ലക്ഷ്യം ആദ്യകിരീടമാണ്‌. കഴിഞ്ഞ എട്ട്‌ ലോകകപ്പിൽ ഒരിക്കൽപ്പോലും ഇന്ത്യക്ക്‌ കിരീടമില്ല.

2020ൽ റണ്ണറപ്പായതാണ്‌ ഏകനേട്ടം. കഴിഞ്ഞതവണ സെമിയിൽ തോറ്റു. 15 അംഗ ടീമിൽ രണ്ട്‌ മലയാളികളുണ്ട്‌. വയനാട്ടുകാരി സജന സജീവനും തിരുവനന്തപുരം സ്വദേശി ആശ ശോഭനയും.

ആറ് കിരീടം ഓസീസിന്
ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയ ബഹുമതി ഓസ്ട്രേലിയക്ക്. പൂർത്തിയായ എട്ടു പതിപ്പിൽ ആറും ഓസീസ് നേടി. കഴിഞ്ഞ മൂന്നുതവണയും ചാമ്പ്യൻമാരായിരുന്നു. ഇംഗ്ലണ്ടാണ് ആദ്യ ലോകകപ്പ് (2009) ജേതാക്കൾ. 2016ൽ വെസ്റ്റിൻഡീസും ജേതാക്കളായി. ബാക്കിയെല്ലാ കിരീടവും ഓസീസിനാണ്. 2023, 2020, 2018, 2014, 2002, 2000 ലോകകപ്പുകളാണ് നേടിയത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

യുവാവിന്റെ കൈപ്പത്തി തകർന്നു

യുവാവിന്റെ കൈപ്പത്തി തകർന്നു ചാവക്കാട്: ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട്‌ പൊട്ടിച്ച...

‘ഇവിടെ ടിക്കറ്റില്ല, എന്നാൽ അടുത്തിടത്തേക്ക് വിട്ടോ’….സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ ഏഴുവയസ്സുകാരി കുട്ടിയെ മറന്നു മാതാപിതാക്കൾ

സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ കുട്ടിയെ മറന്നു മാതാപിതാക്കൾ .ഗുരുവായൂർ: സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ...

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ഭവന നിർമാണവുമായി ബന്ധപ്പെട്ട നിവേദനവുമായെത്തിയ വയോധികനെ...

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി കൊയിലാണ്ടി: ഓണം ബമ്പർ ലോട്ടറി...

ലണ്ടനിൽ ട്രംപിന്റെ ‘മാഗാ’ തൊപ്പികളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു ഇലോൺ മസ്ക്

ലണ്ടനിൽട്രംപിന്റെ ‘മാഗാ’ തൊപ്പി കളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു...

Related Articles

Popular Categories

spot_imgspot_img