web analytics

കോഴിക്കോട് മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്; ടയറിൽ കുരുങ്ങിയതോടെ ആക്രമണം; ദേഹത്ത് മുള്ളു തറച്ചുകയറി

മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരി പള്ളിപ്പുറം തെക്കേ മുള്ളമ്പലത്തില്‍ ലിജിലി(34) നാണ് കാലില്‍ പരിക്കേറ്റത്. ഇന്നലെ രാത്രി 11.30ഓടെ ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. Youth injured in Kozhikode porcupine attack

ലിജില്‍ സഞ്ചരിച്ച ബൈക്കിന് കുറുകെ മുള്ളന്‍പന്നി ഓടുകയായിരുന്നു. ബൈക്കിന്‍റെ ടയറിനുള്ളില്‍ കുടുങ്ങിയതോടെ മുള്ളന്‍പന്നി ലിജിലിനെ ആക്രമിച്ചു. ആക്രമണത്തിൽ ലിജിലിന്‍റെ വലത് കാലിലെ വിരലില്‍ മുള്ള് തുളച്ചു കയറുകയും ചെയ്തു.

റോഡില്‍ വീണുപോയ യുവാവിനെ ബഹളം കേട്ടെത്തിയ സമീപത്തെ വീട്ടുകാരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ വച്ച് മുള്ള് നീക്കം ചെയ്‌തെങ്കിലും അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img