web analytics

തടിക്കുറക്കാനെത്തിയ യുവതിക്ക് ആദ്യം കീ ഹോൾ സർജറി, പിന്നീട് ഓപ്പൺ; തുന്നിക്കെട്ടിയതൊക്കെ പഴുത്തതോടെ പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക്; വ്യാജ ഡോക്ടറുടെ ചികിൽസയിൽ യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; സംഭവം കൊച്ചിയിൽ

കൊച്ചി: സർജറി നടത്തിയ വ്യാജ ഡോകർ കൊച്ചി സിറ്റി പോലീസിൻ്റെ പിടിയിൽ. അമിത വണ്ണം കുറയ്ക്കാക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ആദ്യം കീ ഹോൾ സർജറിക്കും പിന്നീട് ഓപ്പൺ സർജറിക്കും വിധേയയാക്കി എന്നാണ് പരാതി.Kochi city police caught the fake docker who performed the surgery

പാരിപ്പിള്ളി ചാവർകോട്  സജു ഭവനിൽ സഞ്ചീവ്സുരേന്ദ്രൻ മകൻ  സജു സഞ്ചീവ് (27)നെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.

ഡോക്ടറാണെന്നും കോസ്‌മറ്റോളജി ചികിത്സയിലും സർജറിയിലും പ്രാഗത്ഭ്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ വലയിലാക്കിയത്.  

ശരീരത്തിൻെറ അമിത വണ്ണം കുറയ്ക്കുന്നതിനായി തിരുവനന്തപുരം സ്വദേശിയായ യുവതിയെ 2023 മെയ് 24-ാം തിയ്യതി കടവന്ത്രയിലുള്ള മെഡിഗ്ലോ എന്ന സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

പിന്നീട്കീഹോൾ സർജ്ജറിക്ക് വിധേയയാക്കി. വണ്ണം കുറയാത്തതിനെത്തുടർന്ന് ഓപ്പൺസർജറിയും നടത്തി.

യുവതിയുടെ ഓപ്പറേഷൻ ചെയ്‌ത മുറിവിൽ ഗുരുതരമായ അണുബാധ ഉണ്ടായതോടെയാണ് പരാതിയുമായി എത്തിയത്. കടവന്ത്ര പോലീസ് സ്റ്റേഷൻ  എസ്.എച്ച്.ഒ രതീഷ് പി.എം ന്റെ നേതൃത്വത്തിൽ എസ്. ഐ. ദിനേശ് ബി, എ.എസ്.ഐ. ദിലീപ്, SCPO ശ്രീനാഥ്, SCPO പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img