web analytics

പതിനായിരമൊക്കെ പഴങ്കത; ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സുമായി “ലോറിയുടമ മനാഫ് “;അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണവും

ഷിരൂരിൽ കാണാതായ അർജുന്റെ ലോറിയുടമ മനാഫിനെതിരെ കുടുംബം ആക്ഷേപം ഉന്നയിച്ചതോടെ മനാഫിന്‍റെ യൂട്യൂബ് ചാനൽ തേടിപ്പിടിച്ച് കമന്‍റിട്ട് മലയാളികള്‍.Malayalees searched Manaf’s YouTube channel and commented

ഈശ്വര്‍ മല്‍പെയ്ക്കും മനാഫിനും യുട്യൂബ് ചാനലുണ്ടെന്നും അര്‍ജുനെ ഉപയോഗിച്ച് കാഴ്ചക്കാരെ കൂട്ടുകയായിരുന്നു ലക്ഷ്യമെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. മനാഫിന്‍റെ നടപടികള്‍ നാടകമാണെന്നും സഹോദരീഭര്‍ത്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു

മനാഫിനെതിരെ അർജുന്റെ കുടുംബം വാർത്താസമ്മേളനം നടത്തുമ്പോൾ 10,000 സബ്സ്ക്രൈബേഴ്സായിരുന്നു മനാഫിന്റെ യൂട്യൂബ് ചാനലിൽ ഉണ്ടായിരുന്നത്. വൈകാരികത വിറ്റ് കുത്തിനോവിച്ച മനാഫിനെതിരെ അർജുന്റെ കുടുംബം ശബ്ദമുയർത്തിയതോടെ സബ്സ്ക്രൈബ് ചെയ്തവരുടെ എണ്ണം താഴോട്ടല്ല മേലോട്ടാണ് കുതിച്ചത്. ആദ്യം ഉണ്ടായിരുന്നതിനേക്കാൾ ആറിരട്ടി സബ്സ്ക്രൈബേഴ്സിനെ മനാഫിന് ലഭിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 50000 കടന്നിരുന്നു. ഇന്ന് രാവിലെ ഒരു ലക്ഷത്തിലേക്ക് എത്തി.

മനാഫിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത വിവരം ഓരോ യൂസേഴ്സും ഫെയ്സ്ബുക്കിൽ പങ്കുവച്ച്, ക്യാമ്പയിന് സമാനമായ നീക്കമായിരുന്നു നടത്തിയത്. ഒരുവിഭാ​ഗമാളുകളുടെ സംഘടിത നീക്കം ശക്തമായതോടെ മറുവശത്ത് അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണവും ശക്തമായി.

അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോക്ക് താഴെ വിമർശനങ്ങളേക്കാളുപരി വ്യക്തിപരമായ അധിക്ഷേപം നടത്തിയാണ് മനാഫ് ഫാൻസിൽ ചിലർ ആശ്വാസം കണ്ടെത്തിയത്. ജിതിനെതിരെയും അർജുന്റെ ഭാര്യ കൃഷ്ണപ്രിയക്കെതിരെയും മോശം കമന്റുകൾ എഴുതി ഒരുകൂട്ടം മനാഫ്-ഫാൻസ് ആത്മനിർവൃതി നേടി.

ആരുപറയുന്നതാണ് ശരി അല്ലെങ്കിൽ തെറ്റ് എന്നതിനേക്കാളുപരി തീർത്തും വൈകാരികമായ സാഹചര്യത്തിൽ പെരുമാറേണ്ടത് എപ്രകാരമാണെന്ന കാര്യം മലയാളികൾ സൗകര്യപൂർവം മറന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണ് പുതിയ വിവാദം.

ലൈക്കുകളുടെയും ഷെയറുകളുടെയും പിറകെ പോകുന്ന തിരക്കിനിടയിൽ നഷ്ടങ്ങൾ പേറി ജീവിക്കുന്നവരെ ചവിട്ടി മെതിക്കാതിരിക്കാനുള്ള കാരുണ്യം നാം കാണിക്കേണ്ടതുണ്ടെന്നാണ് വിവാദങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന്റെ വിലയിരുത്തൽ.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഡൽഹി ചരടുവലികളുടെ ഇൻസൈഡ് സ്റ്റോറി

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള...

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ എഡിജിപിക്കെതിരെ എസ്ഐയുടെ മൊഴി!

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ...

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

Related Articles

Popular Categories

spot_imgspot_img