web analytics

യുകെയിൽ പൂര്‍ണ ഗര്‍ഭിണിയായ മലയാളി യുവതിയെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞെത്തിയ കാർ; ഗർഭസ്ഥ ശിശു മരിച്ചു; വയനാട് സ്വദേശിനി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ; പ്രാർത്ഥനയിൽ മലയാളികൾ

യുകെയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പൂര്‍ണ ഗര്‍ഭിണിയായ മലയാളി യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. വയനാട് സ്വദേശിനിയായ രഞ്ജു ജോസഫിനെയാണ് അതിവേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. എട്ടു മാസം ഗര്‍ഭിണിയായിരുന്ന യുവതിയുടെ ഗർഭസ്ഥ ശിശുഇടിയുടെ ആഘാതത്തിൽ മരിച്ചു. അതീവ ഗുരുതരമായി പരിക്കേറ്റ രഞ്ജു വെന്റിലേറ്ററിലാണ്. A fully pregnant Malayali woman was hit by a car in the UK

FY62 MXC രജിസ്‌ട്രേഷനുള്ള ഇരുണ്ട ചാരനിറത്തിലുള്ള ടൊയോട്ട പ്രിയസ് കാറാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ വാഹനം ഇതുവരെയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

ഞായറാഴ്ച രാത്രി പതിവു പോലെ ജോലി കഴിഞ്ഞ് മടങ്ങവേയാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. പാഞ്ഞുവരുന്ന വാഹനം കണ്ട് ഓടിമാറാന്‍ സമയം കിട്ടും മുന്നേ തന്നെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

സീബ്രാ ലൈനില്‍ വച്ചാണ് യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകട സമയത്ത് ഭര്‍ത്താവ് ഒപ്പം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തലയ്ക്കും വയറിനും അതീവ ഗുരുതരമായ പരിക്കുകളേറ്റ യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. രഞ്ജുവിന്റെ ജീവനായുള്ള പ്രാര്‍ത്ഥനയിലാണ് ഭര്‍ത്താവും സുഹൃത്തുക്കളും.

രണ്ടു വര്‍ഷം മുമ്പാണ് രഞ്ജുവും ഭര്‍ത്താവും സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് നഴ്‌സിംഗ് ഹോമില്‍ ജോലിയും ചെയ്തിരുന്നു. രണ്ടു പേരുടേയും വര്‍ക്ക് പെര്‍മിറ്റ് അവസാനിച്ചിരുന്നില്ലായെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ബാംബര്‍ ബ്രിഡ്ജില്‍ നിന്ന് പതിനാറും പതിനേഴും വയസുള്ള രണ്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതായി ലങ്കാഷയര്‍ പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ...

ചൈനയുടെ അണക്കെട്ട് ഭീഷണി

ചൈനയുടെ അണക്കെട്ട് ഭീഷണി ന്യുഡൽഹി: ബ്രഹ്‌മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്...

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ഭവന നിർമാണവുമായി ബന്ധപ്പെട്ട നിവേദനവുമായെത്തിയ വയോധികനെ...

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത്

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത് പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം...

‘ഇവിടെ ടിക്കറ്റില്ല, എന്നാൽ അടുത്തിടത്തേക്ക് വിട്ടോ’….സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ ഏഴുവയസ്സുകാരി കുട്ടിയെ മറന്നു മാതാപിതാക്കൾ

സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ കുട്ടിയെ മറന്നു മാതാപിതാക്കൾ .ഗുരുവായൂർ: സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ...

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

Related Articles

Popular Categories

spot_imgspot_img