web analytics

പോരാളി ഷാജി അൻവറിനൊപ്പം; റെഡ് ആർമി മുഖ്യമന്ത്രിക്കൊപ്പം;കമന്റ് ബോക്‌സില്‍ അണികളുടെ തമ്മില്‍തല്ല്

കണ്ണൂർ: നിലമ്പൂർ എം എൽ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെയും പാർട്ടിക്കെതിരെയും നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ‘പോരാളി ഷാജി’യും രംഗത്ത്. this time the Porali Shaji is standing by PV Anwar’s allegations

പൊതുവേ സി പി എം സൈബർ ഗ്രൂപ്പായി അറിയപ്പെടുന്ന ‘പോരാളി ഷാജി’ പക്ഷേ ഇക്കുറി പി വി അൻവറിന്‍റെ ആരോപണങ്ങൾക്ക് ഒപ്പമാണ് നിലകൊള്ളുന്നത്. ‘പോരാളി ഷാജി’ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ ബംഗാളിലെ പാർട്ടിയുടെ ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

ഐസ്‌ക്രീം കേസ് അട്ടിമറിച്ചത് ആരാണെന്ന് പോരാളി ഷാജി ഫേസ്ബുക്കിലൂടെ ചോദിച്ചു. നേതാക്കള്‍ അല്ല പാര്‍ട്ടിയെന്നും അണികള്‍ എതിരായാല്‍ നേതാക്കള്‍ക്ക് പുല്ലുവിലയാണെന്നും പോരാളി ഷാജി പറഞ്ഞു. തെറ്റുകള്‍ തിരുത്താന്‍ ഉള്ളതാണ്.

മസില്‍ പിടിച്ച് നിന്നതുകൊണ്ടായില്ലെന്നും പോരാളി ഷാജി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, പി വി അന്‍വറിനെ എതിര്‍ക്കുന്ന നിലപാടാണ് റെഡ് ആര്‍മി സ്വീകരിച്ചത്.

പാര്‍ട്ടിയാണ് വലുതെന്നും വ്യക്തിക്കല്ല പ്രാധാന്യമെന്നും റെഡ് ആര്‍മി ഫേസ്ബുക്കില്‍ കുറിച്ചു. അതിനിടെ അന്‍വറിനെതിരെയുള്ള സിപിഐഎം നേതാക്കളുടെ പോസ്റ്റുകളുടെ കമന്റ് ബോക്‌സില്‍ അണികളുടെ തമ്മില്‍തല്ലാണ്.

അന്‍വറിനെ എതിര്‍ത്ത് പാര്‍ട്ടിയാണ് വലുതെന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം, അന്‍വറിന്റെ ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് അന്‍വറിനെ അനുകൂലിക്കുന്നവരും പറയന്നു.

മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കി രംഗത്തെത്തിയതോടെ അന്‍വറിനെ എതിര്‍ത്ത് പാര്‍ട്ടിക്കുള്ളില്‍ നിന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്. അന്‍വറിന്റെ നിലപാട് പാര്‍ട്ടിക്കെതിരാണെന്നും വിഷയം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിലൂടെ അന്‍വര്‍ കൂടുതല്‍ പരിഹാസ്യനായെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍ പറഞ്ഞു. വലതുപക്ഷത്തിന്റെ ശൈലിയാണ് അന്‍വര്‍ പിന്‍തുടരുന്നതെന്നും അതുവഴി തന്നെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് അന്‍വര്‍ വഞ്ചിച്ചതെന്നും പി ജയരാജന്‍ പറഞ്ഞു.

വലതുപക്ഷത്തിന്റെ കോടാലിയായി അന്‍വര്‍ മാറുന്നത് പ്രതിഷേധാര്‍ഹമെന്നായിരുന്നു എം വി ജയരാജന്റെ പ്രതികരണം. ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അന്‍വര്‍ എന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ വിമര്‍ശനം. പി വി അന്‍വര്‍ ഇടതുപക്ഷം വിട്ടുപോകാന്‍ കാരണം ഉണ്ടാക്കുകയാണെന്ന് എം സ്വരാജും കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് പി വി അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ യോഗ്യനല്ലെന്ന് അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയെന്നും അതിന് കാരണക്കാരന്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണെന്നും അന്‍വര്‍ ആരോപിച്ചു. കേരളീയ ജനസമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ന്നുവെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ കുറ്റവാളിയാക്കുന്നതായിരുന്നു. പാര്‍ട്ടി അത് തിരുത്തും എന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ലെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ ഭോപ്പാൽ: വളർത്തുനായക്ക് അയൽക്കാരന്റെ പേര് നൽകിയ...

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് പേർ...

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’ ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും...

Related Articles

Popular Categories

spot_imgspot_img