web analytics

കാട്ടുപന്നി കുറുകെ ചാടി, ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപന്നി കുറുകെ ചാടിയപ്പോൾ റോ‍ഡിൽനിന്നു വീണ് പരിക്കേറ്റ യുവാവ് മരിച്ചു.A young man fell off the road when a wild boar jumped over him while riding a bike and died

വിതുര തൊളിക്കോട് സ്വദേശി ഷബിൻ ഷാജി (22) ആണ് വ്യാഴാഴ്ച മരിച്ചത്. വിതുര പൊലീസ് സ്റ്റേഷൻ പരിധിയിൽ വിതുര പ്ലാന്തോട്ടം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

KL-01-CW-6721 രജിസ്ട്രേഷനിലുള്ള മോട്ടോർ സൈക്കിൾ വിതുര തൊളിക്കോട് സ്വദേശിയായ ഷഹിൻഷാ ആണ് ഓടിച്ചിരുന്നത്.

മരിച്ച ഷബിൻ ഷാജി (22) മോട്ടോർ സൈക്കിളിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. പ്ലാന്തോട്ടം എന്ന സ്ഥലത്ത് എത്തിയപ്പോൾ കാട്ടുപന്നി റോഡിന് കുറുകെ ചാടുകയായിരുന്നു.

മോട്ടോർ സൈക്കിൾ നിയന്ത്രണംവിട്ട് രണ്ട് പേരും റോഡിലേക്ക് വീണു. തലയടിച്ച് റോഡിൽ വീണ ഷബിൻ ഷാജിയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. പിന്നാലെ ഷബിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംഭവത്തിൽ വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്ന ഷെഹിൻ ഷായ്ക്ക് ചെറിയ പരിക്കുകളുണ്ട്.”

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ ലോട്ടറി!

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ...

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

Related Articles

Popular Categories

spot_imgspot_img