web analytics

ഇതാണ് ഇനി ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നം ! സൂക്ഷിച്ചില്ലെങ്കിൽ മനുഷ്യർ നിന്നനില്പിൽ മരിച്ചുവീഴും

ഇരുന്നു ജോലി ചെയ്യുന്നവർ ഇന്ന് ധാരാളമുണ്ട്. ഐ ടി മേഖലയിൽ ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം ഇരുന്നാണ് ജോലി ചെയ്യുന്നത്. പുകവലിയുടെ ദൂഷ്യഫലങ്ങളേക്കുറിച്ചും മിക്കയാളുകൾക്കും അറിയാം. എന്നാൽ വെറുതെ ഇരിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ച് അധികമാർക്കും അറിയിള്ള എന്നതാണ് സത്യം. This is the biggest health problem the world is going to face

ശരീരത്തിന് വേണ്ടത്ര ശാരീരിക പ്രവർത്തനങ്ങളില്ലാതെ ഉദാസീനമായ ജീവിതശൈലി മൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ച് നിരന്തരം പഠനങ്ങൾ പുറത്തുവരാറുണ്ട്. ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോ​ഗ്യപ്രശ്നങ്ങൾക്കു പിന്നിലെ പ്രധാനകാരണങ്ങളിലൊന്നായി വ്യായാമമില്ലായ്മ മാറുമെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ പ്രൊഫസറായ ഡോ. മിൻ ലീ പറയുന്നു.

മനുഷ്യർ നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോ​ഗ്യ​പ്രശ്നമാകും ഇതെന്നും പത്തുവർഷത്തോളം നീണ്ട തന്റെ ​ഗവേഷണജീവിതത്തെ ചൂണ്ടിക്കാട്ടി മിൻ ലീ പറയുന്നു. ദിവസവും പുകവലിക്കുന്നവരോളം ആരോ​ഗ്യപ്രശ്നം വെറുതെയിരിക്കുന്നവരിലും ഉണ്ടാകുമെന്നും അടിയന്തരമാറ്റങ്ങൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും മിൻ ലീ പറയുന്നു.

ഇരിപ്പുശീലം ഹൃദയാരോഗ്യത്തെയും ദുർബലമാക്കാം. കൊളസ്‌ട്രോൾ നില കൂടാനും നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എൽ. കുറയാനും രക്തസമ്മർദം വർധിക്കാനും ചടഞ്ഞിരിപ്പ് കാരണമാകും. ഹൃദ്രോ​ഗങ്ങൾ മൂലം മരണപ്പെടാനുള്ള സാധ്യത മുപ്പത്തിനാലുശതമാനമാണെന്നും അമിതവണ്ണം, രക്തസമ്മർദം, പ്രമേ​ഹം തുടങ്ങിയവ വർധിക്കാനും കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.

ശരീരത്തിന് പരമാവധി ചലനമുണ്ടാകുന്നതിലൂടെ പേശികൾ ലിപോപ്രോട്ടീൻ ലിപേസ് പോലുള്ള മോളിക്യൂളുകൾ പുറപ്പെടുവിക്കും. ഇത് ശരീരത്തിലെ കൊഴുപ്പും മധുരവുമൊക്കെ കുറയ്ക്കാൻ സഹായിക്കും. ദിവസത്തിലേറിയ പങ്കും ഇരിക്കുമ്പോൾ ഈ പ്രക്രിയ നടക്കാതിരിക്കുകയും വണ്ണംവെക്കുകയും ചെയ്യും. ദിവസത്തിൽ ഏറിയ പങ്കും ഇരിക്കുമ്പോൾ ശരീരത്തിനു താഴ്ഭാ​ഗത്തെ പേശികളും കാലുകളുമൊക്കെ ദുർബലമാവുകയാണ് ചെയ്യുന്നത്. ഇത് പേശികൾ ക്ഷയിക്കുന്നതിനും കാരണമാകും

ദീർഘനേരം ഇരിക്കുന്നതിലൂടെ അരക്കെട്ടിനും പുറംഭാ​ഗത്തിനും വേദനയുണ്ടാവാൻ കാരണമാകും. ഇരിക്കുന്നതിന്റെ പോസ്ചർ ശരിയാകാതിരിക്കുന്നത് പ്രശ്നം കൂട്ടും. ഇത് നട്ടെല്ലിലെ ഡിസ്കുകളിൽ ചുരുക്കത്തിന് കാരണമാകും.

ഇരിക്കുന്നതിലൂടെ ശാരീരിക പ്രവർത്തനങ്ങൾ പാടേ കുറയുകവഴി മാനസിക പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകും. ഇത് മസ്തിഷ്കത്തിലേക്കടക്കം ശരീരത്തിലുടനീളമുള്ള രക്തചംക്രമണം കുറയ്ക്കും.

ദീർഘനേരമുള്ള ഇരിപ്പ് പലവിധത്തിലുള്ള അർബുദങ്ങൾക്ക് കാരണമാകുന്നതായി പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ശ്വാസകോശാർബുദം, മലാശയാർബുദം, ​ഗർഭാശയ അർബുദം തുടങ്ങിയ രോഗങ്ങൾ ഇതുമൂലമുണ്ടാകും.

ഇരിപ്പ് ഹൃദയത്തിന്റെ ആരോ​ഗ്യത്തേയും വിപരീതമായി ബാധിക്കും. അടുത്തിടെ നടത്തിയ ഒരു പഠനത്തിലും ഇത് വ്യക്തമായിരുന്നു. ആഴ്ചയിൽ ഇരുപത്തിമൂന്നു മണിക്കൂറിലേറെ ടി.വി.ക്കു മുന്നിൽ ഇരിക്കുന്നവരെയും പതിനൊന്ന് മണിക്കൂർ ഇരിക്കുന്നവരെയും ആധാരമാക്കി നടത്തിയ പഠനത്തിൽ ആദ്യവിഭാ​ഗത്തിന് ഹൃദ്രോ​ഗം ബാധിച്ചുള്ള മരണസാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.

മണിക്കൂറുകളോളം ഇരിപ്പ് തുടരുന്നവരിൽ പ്രമേഹത്തിനുള്ള സാധ്യത 112 ശതമാനം അധികമാണെന്ന് വിദ​ഗ്ധർ പറയുന്നു. ശാരീരിക പ്രവർത്തനങ്ങളില്ലാതെ ഇരിപ്പ് ശീലമാക്കിയവരിൽ ഇൻസുലിൻ പ്രതിരോധം വർധിക്കുന്നതായാണ് കണ്ടെത്തിയത്.

ദീർഘനേരം ഇരുന്നു ജോലിചെയ്യുന്നവർ ശ്രദ്ധിക്കാൻ

കസേരയിൽ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയിൽ തൊടാൻ ശ്രമിക്കുക. കുനിയുമ്പോൾ ശ്വാസം പുറത്തേക്കും നിവരുമ്പോൾ ശ്വാസം അകത്തേക്കും എടുക്കണം.

പാദങ്ങൾ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക. കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. ചെവി തോളിൽ തൊടാൻ ശ്രമിക്കുന്നതുപോലെ ചരിക്കുക.

കൂടാതെ ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങൾ ശീലിക്കുകയുമാവാം.

കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ നട്ടെല്ലും തലയും നിവർത്തി ഇടുപ്പ്, കാൽമുട്ടുകൾ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയിൽ അമർത്തി ഇരിക്കുക. കംപ്യൂട്ടർ സ്‌ക്രീനിന്റെ മുകൾഭാഗം കണ്ണിനുനേരെ വരുന്ന രീതിയിൽ ക്രമീകരിക്കുക.

ദീർഘനേരം ഒരേപോലെ ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവർ ഒരു മണിക്കൂറിൽ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നിൽക്കുകയോ ചെയ്യണം. തുടർച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവർത്തിക്കാതിരുന്ന മസിലുകളെല്ലാം ഈ നടത്തത്തിലൂടെ ഉണരും.

കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.

spot_imgspot_img
spot_imgspot_img

Latest news

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ കോഴിക്കോട്: കാപ്പ...

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു; 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തേക്ക്

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ...

Other news

​സ്വന്തം പുരയിടത്തിലെ ചന്ദനം ഇനി വനംവകുപ്പിന്റേതല്ല; കർഷകന്റെ മുറ്റത്ത് ‘നോട്ടുമരം’ വളരുമോ? 

​സ്വന്തം പുരയിടത്തിലെ ചന്ദനം ഇനി വനംവകുപ്പിന്റേതല്ല; കർഷകന്റെ മുറ്റത്ത് 'നോട്ടുമരം' വളരുമോ?  ​തിരുവനന്തപുരം: സ്വന്തം...

കാറ്റി പെറിയും മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഒരുമിച്ച് സ്കീയിംഗ്; സോഷ്യൽ മീഡിയയിൽ ഗോസിപ്പുകൾ

കാറ്റി പെറിയും മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഒരുമിച്ച് സ്കീയിംഗ്;...

ഫോൺ വിളിച്ചവർക്കൊക്കെ കൺഫ്യൂഷൻ, ഒടുവിൽ ലൊക്കേഷനെ കണ്ണീരിലാഴ്ത്തിയ വാർത്തയും; മോഹൻലാൽ ചിത്രമായ ഹലോയെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ

മലയാളികൾ ഇന്നും പൊട്ടിച്ചിരിയോടെ മാത്രം ഓർക്കുന്ന മോഹൻലാൽ ചിത്രങ്ങളിലൊന്നാണ് 2007-ൽ പുറത്തിറങ്ങിയ...

വരുമാന സാധ്യതകളും തൊഴിൽ മുന്നേറ്റവും; ഇന്നത്തെ നക്ഷത്രഫലം

വരുമാന സാധ്യതകളും തൊഴിൽ മുന്നേറ്റവും; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലം പ്രകാരം...

Related Articles

Popular Categories

spot_imgspot_img