web analytics

എന്‍.സി.പി നേതാവിനെ ബൈക്കിലെത്തിയ 12 അംഗ സംഘം വെടിവച്ച് കൊലപ്പെടുത്തി; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്: VIDEO

എന്‍.സി.പി (അജിത് പവാര്‍ പക്ഷം)നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തി. മുന്‍ കൗണ്‍സിലര്‍ കൂടിയായ വന്‍രാജ് അന്ദേക്കറാണ് കൊല്ലപ്പെട്ടത്. പുണെയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. (The NCP leader was shot dead by a 12-member group on a bike)

ഗുരുതരമായി പരിക്കേറ്റ വന്‍രാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. സംഘം വന്‍രാജിനുനേരെ അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. ശേഷം നീളമുള്ള വാള്‍ ഉപയോഗിച്ചും ആക്രമിച്ചു.

വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. ആറ് ബൈക്കുകളിലായി എത്തിയ 12 അംഗസംഘമാണ് കൊലപാതകം നടത്തിയത്.

സംഭവസമയത്ത് വന്‍രാജ് വീട്ടില്‍ തനിച്ചായിരുന്നു.ആക്രമി സംഘം പ്രദേശത്തെ വൈദ്യുതിവിതരണം തടസ്സപ്പെടുത്തി തെരുവുവിളക്കുകള്‍ അണച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പുണെ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘം വന്‍രാജിന്റെ വസതിയിലെത്തുന്നതും പിന്നാലെ വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ ഇറങ്ങി ജീവൻ കാത്ത് ഭർത്താവ്

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ...

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

Related Articles

Popular Categories

spot_imgspot_img