web analytics

ഗുഡ് ബൈ ഡി.കെ; ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍നിന്നും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ദിനേശ് കാര്‍ത്തിക്

ഡികെ യുഗത്തിനും അന്ത്യം. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍നിന്നും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. തന്റെ 39-ാം ജന്മദിനത്തിലാണ് കാര്‍ത്തിക് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ലഭിച്ച വാത്സല്യവും പിന്തുണയും സ്നേഹവും എന്നെ ആകര്‍ഷിച്ചു. ഈ വികാരം സാധ്യമാക്കിയ എല്ലാ ആരാധകര്‍ക്കും എന്റെ അഗാധമായ നന്ദിയും ആത്മാര്‍ത്ഥമായ നന്ദിയും അറിയിക്കുന്നതായും എക്സില്‍ പോസ്റ്റ് ചെയ്ത വിരമിക്കല്‍ കുറിപ്പില്‍ കാര്‍ത്തിക് പറഞ്ഞു.

”രാജ്യത്തെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. എല്ലാ സമയത്തും മാതാപിതാക്കള്‍ കരുത്തും പിന്തുണയും നല്‍കി. അവരുടെ അനുഗ്രഹമില്ലാതെ ഞാന്‍ ഈ നിലയില്‍ എത്തില്ലായിരുന്നു. ജീവിതപങ്കാളി ദീപികയോടും കടപ്പെട്ടിരിക്കുന്നു. ആരാധകരുടെ പിന്തുണയും സ്നേഹവും ഇല്ലാതെ ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങള്‍ക്കും നിലനില്‍പ്പുണ്ടാകില്ല” – കാര്‍ത്തിക് പറഞ്ഞു. കഴിഞ്ഞ മാസം ഐപിഎല്‍ 2024 എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി അവസാനമായി കളിച്ച കാര്‍ത്തിക്, ബംഗ്ലാദേശിനെതിരായ 2022 ടി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലാണ് അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്.

Read also: ഇസൈജ്ഞാനി ഇളയരാജ, ഈണങ്ങളുടെ കുലപതി;അവസാനിക്കാത്ത പാട്ടൊഴുക്ക്, സംഗീത മാന്ത്രികന് ഇന്ന് പിറന്നാൾ

spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

ടിവികെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സിപിഎം! അധികാരമേറ്റതിന് പിന്നാലെ വിജയ്‌ക്ക് ആദ്യ അഗ്നിപരീക്ഷ! തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധി; സർക്കാരിന്റെ ഭാവി അപകടത്തിലോ?

ടിവികെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സിപിഎം! അധികാരമേറ്റതിന് പിന്നാലെ വിജയ്‌ക്ക് ആദ്യ അഗ്നിപരീക്ഷ! തമിഴ്‌നാട്ടിൽ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ വകുപ്പ് വിഭജനം പൂർത്തിയായി; മന്ത്രിമാരും പ്രധാന വകുപ്പുകളും ഒറ്റനോട്ടത്തിൽ

അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ വകുപ്പ് വിഭജനം പൂർത്തിയായി; മന്ത്രിമാരും പ്രധാന വകുപ്പുകളും ഒറ്റനോട്ടത്തിൽ തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ...

ഓട്ടോ തകർത്തതിന് പിന്നാലെ പോത്തിനെ ചത്ത നിലയിൽ കണ്ടെത്തി! തലയ്ക്ക് പരിക്കേറ്റ് ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ!

ഓട്ടോ തകർത്തതിന് പിന്നാലെ പോത്തിനെ ചത്ത നിലയിൽ കണ്ടെത്തി! തലയ്ക്ക് പരിക്കേറ്റ് ഓട്ടോ...

Related Articles

Popular Categories

spot_imgspot_img