web analytics

വെല്ലുവിളി ഉയർത്തിയവരെയൊക്കെ ഒതുക്കി, ഇനി യോഗിയെയും ഒതുക്കും; 75 തികഞ്ഞാൽ മോദി വിരമിച്ച് അമിത് ഷാ പ്രധാനമന്തിയാകും; പ്രസ്താവന ആവർത്തിച്ച് കേജ്‌രിവാൾ

ന്യൂഡൽഹി: നരേന്ദ്ര മോദിയ്ക്ക് 75 വയസ്സ് തികയുന്നതോടെ അമിത് ഷാ അടുത്ത പ്രധാനമന്ത്രി ആകുമെന്ന് ആവർത്തിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എന്നാൽ 75 വയസ്സു തികഞ്ഞാൽ താൻ വിരമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും തുറന്നുപറയില്ലെന്നും കെജ്‌രിവാൾ പറഞ്ഞു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

75 വയസ്സ് തികഞ്ഞാൽ മോദി വിരമിക്കുമെന്ന തന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി അമിത് ഷായും മറ്റുനേതാക്കളും രംഗത്തെത്തിയെങ്കിലും ഇതേക്കുറിച്ച് മോദി ഒരക്ഷരം മിണ്ടിയില്ലെന്നും കേജ്‌രിവാൾ ചൂണ്ടിക്കാണിച്ചു.‘‘75ൽ വിരമിക്കണമെന്ന ബിജെപി കീഴ്‍വഴക്കം മോദി തെറ്റിക്കില്ലെന്ന് മുഴുവൻ രാജ്യവും വിശ്വസിക്കുന്നു.’’ അദ്ദേഹം പറഞ്ഞു.

‘‘അമിത്ഷായെ പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ശിവരാജ് സിങ് ചൗഹാൻ, ഡോ.രമൺസിങ്, വസുന്ധര രാജെ, മനോഹർ ലാൽ ഖട്ടർ, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരടക്കം ഷായ്ക്കെതിരായി ഉയർന്ന എല്ലാ വെല്ലുവിളികളെയും ബിജെപി ഒതുക്കി. ഇനി ആകെയുള്ള വെല്ലുവിളി യോഗി ആദിത്യ നാഥാണ്. രണ്ടോ മൂന്നോ മാസം കൊണ്ട് അദ്ദേഹത്തെയും നീക്കം ചെയ്യും.’’ കേജ്‌രിവാൾ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ജയിച്ചാൽ സംവരണം ഇല്ലാതാക്കുകയാണ് ബിജെപിയുടെ ഏറ്റവും വലിയ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

ജയിലിൽ മോചിതനായ ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ, 75 വയസ്സു തികയുമ്പോൾ മോദി വിരമിക്കുമെന്നും അമിത് ഷാ അടുത്ത പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ അമിത്ഷാ തന്നെ നേരിട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

 

Read Also: കമ്പംമെട്ടിന് സമീപം കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത് മലയാളി കുടുംബം; മരിച്ചത് കോട്ടയം പുതുപ്പള്ളി സ്വദേശികൾ

Read Also: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ യുവതിയുടെ ആണ്‍ സുഹൃത്തിനെതിരെ കേസ്

Read Also: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ പങ്കാളിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. പരകാല പ്രഭാകര്‍ പറയുന്നു ഇത്തവണ ബി.ജെ.പി അധികാരത്തിലെത്താൻ പാടുപെടുമെന്ന്; സീറ്റ് കേവല ഭൂരിപക്ഷത്തിൽ താഴെ

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും നിയമസഭ തിരഞ്ഞെടുപ്പിൽ...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം മാറാം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം...

ശബരിമലയിലെ സ്വർണ്ണശേഖരം എത്ര? സന്നിധാനത്തെ സ്ട്രോങ്ങ് റൂം വീണ്ടും തുറക്കുന്നു; നിർണായക നീക്കവുമായി അമിക്കസ് ക്യൂറി

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണ-വെള്ളി ശേഖരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക നീക്കം....

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക് ഇന്ന് അംഗീകാരം

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക്...

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു വിദേശത്ത് ജോലി ചെയ്യുന്ന...

വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഒരുങ്ങുന്നവർക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് എയർ ഇന്ത്യയും...

Related Articles

Popular Categories

spot_imgspot_img