web analytics

വന്ദേഭാരതിലെ ഭക്ഷണം കൊള്ളില്ല, പൊറോട്ടയ്‌ക്ക് ഉപ്പില്ല, കറിക്ക് എരിവ് കൂടി.. നിങ്ങൾക്കൊന്നും വേറെ പണിയില്ലേ; വന്ദേഭാരതത്തിലെ ഭക്ഷണത്തിന് 5 സ്റ്റാർ റിവ്യൂ നൽകി പഴയിടം മോഹനൻ നമ്പൂതിരി

വന്ദേഭാരതത്തിലെ ഭക്ഷണത്തിന് 5 സ്റ്റാർ റിവ്യൂ നൽകി പഴയിടം മോഹനൻ നമ്പൂതിരി. നല്ല ഭക്ഷണമാണ് വന്ദേഭാരതിൽ ലഭിക്കുന്നതെന്നും നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നതിന് പകരം പുതിയൊരു സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഏതാനും നാളുകൾക്ക് മുമ്പ് വന്ദേഭാരതിലെ ഭക്ഷണത്തിനെതിരെ ഫുഡ് വ്ളോഗർ മൃണാൾ അടക്കം ചിലർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പഴയിടത്തിന്റെ പ്രതികരണം.

വന്ദേഭാരതിലെ യാത്രക്കിടെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിന് ശേഷം ട്രെയിനിൽ ഇരുന്നുകൊണ്ട് അഭിപ്രായം പറയുന്ന പഴയിടത്തിന്റെ വീഡിയോയും വൈറലാണ്.

വന്ദേഭാരതിൽ രാവിലെയാണ് പഴയിടം യാത്ര ചെയ്യുന്നത്. വളരെ നല്ല ബ്രേക്ക് ഫാസ്റ്റാണ്. സ്റ്റാ‍ർ ഹോട്ടൽ സ്റ്റൈൽ ഒന്നുമല്ലെങ്കിലും നല്ല ഭക്ഷണമാണ്. ഇതൊക്കെ വലിയൊരു മാറ്റം തന്നെയല്ലേ, ആ മാറ്റത്തെ അം​ഗീകരിക്കുക, പ്രോത്സാഹിപ്പിക്കുക. വന്ദേഭാരത് തുടങ്ങിയ കാലത്ത് ഇതിൽ നിന്നും ലഭിക്കുന്ന ഭക്ഷണത്തിനെതിരെ വ്യാപക വിമർശനങ്ങൾ കേട്ടിരുന്നു. ഭക്ഷണം കൊള്ളില്ല, പൊറോട്ടയ്‌ക്ക് ഉപ്പില്ല, കറിക്ക് എരിവ് കൂടി എന്നീ നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നത് കണ്ടു. ഇതുപോലൊരു സംവിധാനത്തെ പ്രോത്സാഹിപ്പിച്ച് സ്വാ​ഗതം ചെയ്യുന്നതിന് പകരം നിസാര കാര്യങ്ങൾക്ക് കുറ്റപ്പെടുത്തുന്നത് അത്ര ശരിയല്ല. സാമാന്യം നല്ല ഭക്ഷണമാണ് വന്ദേഭാരതിൽ നിന്നും ലഭിക്കുന്നത്. നല്ലതിനെ നല്ലതാണെന്ന് അം​ഗീകരിക്കാനുള്ള മനസ് നമുക്ക് എല്ലാവർക്കുമുണ്ടാകട്ടെ.” പഴയിടം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ മോഷണത്തിന് പിന്നിൽ പരിചയസമ്പന്നനായ കള്ളൻ?

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

Related Articles

Popular Categories

spot_imgspot_img