web analytics

ഒന്നല്ല, രണ്ടല്ല, ഒരേ സൂപ്പർ മാർക്കറ്റിൽ നാല് തവണ മോഷണം: പുല്ലുപോലെ സിസിടിവിയുടെ മുന്നിലൂടെ ഇറങ്ങിപ്പോയി: കൊണ്ടുപോയത് ഷാമ്പുവും പെർഫ്യൂമുകളും, പയ്യന്നൂരിലെ കള്ളനെ ഇരുട്ടിൽ തപ്പി പോലീസ്

കണ്ണൂർ പയ്യന്നൂരിലെ സൂപ്പർമാർക്കറ്റിൽ ഈ കള്ളൻ കയറിയത് ഒന്നും രണ്ടും തവണയല്ല നാല് തവണയാണ്, നാല് തവണ. പണം കഴിഞ്ഞാൽ ഇഷ്ട സാധനങ്ങൾ പെർഫ്യൂമകളും ഷാമ്പുവും. ഇത്രയെല്ലാം എടുത്തുകൊണ്ടു പോയിട്ടും പോലീസിന്റെ കണ്ണിൽ പൊടിയിട്ട് മിടുക്കനായി നടക്കുകയാണ് ഈ കള്ളൻ. കഴിഞ്ഞ ബുധനാഴ്ച അവസാനമായി സൂപ്പർമാർക്കറ്റിൽ മോഷണത്തിന് കയറിയപ്പോൾ ഇയാൾ 25000 രൂപയും കൗണ്ടറിൽ നിന്ന് എടുത്തു. രൂപ കഴിഞ്ഞാൽ പിന്നെ ഇയാൾക്ക് പ്രിയം പെർഫ്യൂമകളും ഷാമ്പൂവുമാണ്. ആയിരക്കണക്കിന് രൂപയുടെ ഇത്തരം ഉത്പന്നങ്ങളാണ് ഇയാൾ കടത്തിക്കൊണ്ടുപോയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരേ കള്ളൻ തന്നെയാണ് അടുപ്പിച്ച് നാലു തവണയും മോഷ്ടിക്കാൻ എത്തിയതായി കടയുടമ മനസ്സിലാക്കിയത്.

കടയിൽ നിന്നും ഡ്രിങ്ക്സ് എടുത്ത് കഴിച്ച് വളരെ ലാഘവത്തോടെയാണ് ഇയാൾ മോഷണം നടത്തുന്നത്. സിസിടിവി ക്യാമറയുടെ നേരെ മുന്നിൽ നിന്ന് പണവും സാധനങ്ങളും എടുത്തുകൊണ്ടുപോയി. കഴിഞ്ഞ മൂന്നുതവണയും വെന്റിലേറ്റർ ഇളക്കിയാണ് അകത്തു കയറിയിരുന്ന മനസ്സിലാക്കിയ കടയുടമ അത് ഭദ്രമായി അടച്ചിരുന്നു. പക്ഷേ ഇത്തവണ ഷീറ്റ് ഇളക്കി അകത്തുകയറിയാണ് കള്ളൻ അക്രമം കാണിച്ചിരിക്കുന്നത്. മുഖം വ്യക്തമായി കണ്ടിട്ടും ഒരേ മോഷണം പലതവണ നടന്നിട്ടും പ്രതിയെ പിടിക്കാൻ ആവാത്തത് പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Read also: അതിക്രൂരം ! കോട്ടയത്ത് അതിഥി തൊഴിലാളിയെ സിമന്റ് മിക്സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തി, മൃതദേഹം ചവറുകൂനയിൽ ഉപേക്ഷിച്ചു

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

പലരും ഒഴിഞ്ഞുമാറി, ഒടുവിൽ ആ ’13-ാം നമ്പർ’ കാർ കെ.എം. ഷാജിക്ക്! അന്ധവിശ്വാസങ്ങളെ തള്ളി മന്ത്രിയുടെ മാസ്സ് എൻട്രി

പലരും ഒഴിഞ്ഞുമാറി, ഒടുവിൽ ആ '13-ാം നമ്പർ' കാർ കെ.എം. ഷാജിക്ക്! അന്ധവിശ്വാസങ്ങളെ...

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി നിക്ഷേപം നടത്തിയവർക്ക് സംഭവിച്ചത്

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി...

Related Articles

Popular Categories

spot_imgspot_img