web analytics

ആറാട്ടുമുണ്ടൻ താരം സൂരജ് സണിന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്‌തു; തന്റെ അക്കൗണ്ടിൽ നിന്നും അശ്ലീല മെസേജുകളും ചിത്രങ്ങളും വന്നാൽ താനുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലാക്കണമെന്നും താരം

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന വ്യക്തിയാണ് സൂരജ് സൺ. അഭിനയത്തിന് പുറമെ സമൂഹമാദ്ധ്യമങ്ങളിൽ ധാരാളം പ്രചോദന വീഡിയോകളും സൂരജ് ചെയ്യാറുണ്ട്. എന്നാൽ തന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്ന വിവരമാണ് താരം ഇപ്പോൾ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

ഓരോരോ സമയദോഷങ്ങളാണെന്നാണ് താരം പറയുന്നത്. ഹാക്ക് ചെയ്ത ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജ് തിരിച്ച് പിടിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. തന്റെ അക്കൗണ്ടിൽ നിന്നും അശ്ലീല മെസേജുകളും ചിത്രങ്ങളും വന്നാൽ താനുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലാക്കണമെന്നും താരം പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് സൂരജ് സൺ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയത്.
ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത സിനിമയിലാണ് സൂരജ് സൺ ആദ്യമായി നായകനായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്ന വിവരം ഇപ്പോൾ താരം വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയം, ആറാട്ടുമുണ്ടൻ തുടങ്ങിയ ചിത്രങ്ങളിലും സൂരജ് ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു.

Read Also: സംഘർഷത്തിൽ യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് യുഡിഎഫ്; സംഭവം പുതുപ്പാടിയിൽ ഇന്നലെ രാത്രി

spot_imgspot_img
spot_imgspot_img

Latest news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

Other news

ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ദുരിതത്തിലായി ആയിരക്കണക്കിന് യാത്രക്കാർ, പ്രധാന ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നു!

പാലക്കാട്: കേരളത്തിലെ റെയിൽവേ ഗതാഗതത്തിന്റെ പ്രധാന നാഡീഞരമ്പായ ഷൊർണ്ണൂർ-കോഴിക്കോട് റൂട്ടിൽ ട്രെയിൻ...

ഇടവഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെൺകുട്ടികളെ കടന്നുപിടിക്കും; കൊച്ചിയിൽ രണ്ടു യുവാക്കൾ പിടിയിൽ

ഇടവഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെൺകുട്ടികളെ കടന്നുപിടിക്കും; കൊച്ചിയിൽ രണ്ടു യുവാക്കൾ പിടിയിൽ ഇടവഴികളിലൂടെ...

സുഹൃത്തിന്റെ മൃതദേഹം ഹോസ്പിറ്റലിൽ എത്തിച്ച ശേഷം മുങ്ങി; രണ്ട് ഇന്ത്യക്കാരെ പിടികൂടി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി: സ്വന്തം സുഹൃത്തിന്റെ മൃതദേഹം ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ...

മലപ്പുറത്ത് നിർമാണതൊഴിലാളിക്കുനേരെ തെരുവുനായ ആക്രമണം; അപകടം പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

മലപ്പുറത്ത് നിർമാണതൊഴിലാളിക്കുനേരെ തെരുവുനായ ആക്രമണം മലപ്പുറം: മലപ്പുറം ആനൊഴുക്കുപാലത്ത് നിർമാണതൊഴിലാളിക്കുനേരെ തെരുവുനായ...

യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിൽ; ആശുപത്രിയിലേക്ക് തിരിച്ച് കെഎസ്ആർടിസി ബസ്

യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിൽ; ആശുപത്രിയിലേക്ക് തിരിച്ച് കെഎസ്ആർടിസി ബസ് കൊച്ചി: തിരുവനന്തപുരത്ത് നിന്ന്...

Related Articles

Popular Categories

spot_imgspot_img