web analytics

പവർ പോക്ക് പതിവാകും; കത്തുന്ന ചൂടിൽ ഈ മാസം കത്തിയമർന്നത് 255 ട്രാന്‍സ്‌ഫോര്‍മറുകള്‍; ഓര്‍ഡര്‍ കൊടുത്ത 1198 ട്രാന്‍സ്ഫോര്‍മറുകള്‍ ഇതുവരെ എത്തിയിട്ടില്ല

കണ്ണൂര്‍: കത്തുന്ന ചൂടിൽ കത്തിയമർന്നത് 255 ട്രാന്‍സ്‌ഫോര്‍മറുകള്‍. ചൂട് കൂടിയതോടെ എ.സി, ഫ്രിഡ്ജ്, ഫാൻ എന്നിവയുടെ ഉപയോഗം കൂടിയതോടെ ഉയര്‍ന്ന വൈദ്യുതി ലോഡ് താങ്ങാനാകാതെ ഏപ്രിലില്‍ മാത്രം കേടായ ട്രാൻസ്ഫോർമറുകളുടെ കണക്കാണ് ഇത്. വൈദ്യുതിവകുപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ് ഇത്. അധിക ലോഡ് കാരണത്താലാണ് ഇത്രയും ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തുന്നത്. 2023-24 സാമ്പത്തിക വര്‍ഷം കേരളത്തില്‍ വിവിധ കാരണങ്ങളാല്‍ കത്തിയത് 1100 ട്രാന്‍സ്‌ഫോര്‍മറുകളാണ്. ശരാശരി ഒരുമാസം 85 എണ്ണം.ഏപ്രിലില്‍മാത്രം ആറു കോടിരൂപയ്ക്കുമുകളില്‍ നഷ്ടം വന്നു.

ഒരു 100 കെ.വി.എ. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ 2.50 ലക്ഷത്തിനു മുകളിലാണ് ചെലവ്. ഒരു 11 കെ.വി. ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ശരാശരി 600-700 ഗാര്‍ഹിക ഉപയോക്താക്കളുണ്ട്.11 കെ.വി. ലൈനില്‍ ആവശ്യമായ വൈദ്യുതി ലഭ്യത കുറഞ്ഞപ്പോള്‍ വോള്‍ട്ടേജ് കുറഞ്ഞു. സെറ്റ് ചെയ്ത ആംപിയര്‍ പരിധിക്കുമുകളില്‍ ലോഡ് വന്നപ്പോള്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ചൂടായി കത്തുകയായിരുന്നു.

ഒരു 11 കെ.വി. ഫീഡറില്‍ മൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് ശേഷി. അതില്‍ കൂടുമ്പോഴാണ് തകരാര്‍ സംഭവിക്കുന്നത്. ഇതിനൊപ്പം സബ്സ്റ്റേഷനുകളുടെയും പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. കത്തിയവയ്ക്കുപകരം ട്രാന്‍സ്‌ഫോര്‍മര്‍ നല്‍കാനാകാതെ അന്തംവിട്ട് നില്‍ക്കുകയാണ് വൈദ്യുതിവകുപ്പ്.

ഓര്‍ഡര്‍ കൊടുത്ത 1198 ട്രാന്‍സ്ഫോര്‍മറുകള്‍ ഇതുവരെ എത്തിയിട്ടില്ല. 2023-24 വര്‍ഷം 1198 ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മിക്കാനുള്ള ഓര്‍ഡര്‍ വൈദ്യുതിവകുപ്പ് കെല്ലിനാണ് (കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡ്) നല്‍കിയത്. എന്നാല്‍, ഒരെണ്ണം പോലും ലഭിച്ചില്ലെന്ന് വകുപ്പ് പറയുന്നു. പിന്നീട് വേറൊരു ഏജന്‍സിക്ക് കൊടുത്തെങ്കിലും 200 എണ്ണം മാത്രമാണ് ലഭിച്ചത്.

കഴിഞ്ഞ ഏപ്രില്‍-മേയ് മാസം പീക്ക് ലോഡ് 5024 മെഗാവാട്ട് ആയിരുന്നു. ഈ ഏപ്രിലില്‍ അത് 5500 മെഗാവാട്ടായി. 500 മെഗാവാട്ട് അധികം വന്നു. ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് പ്രവര്‍ത്തനഭാരം കൂടി.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

ഇനി ആർത്തവദിനങ്ങളിൽ ജോലിക്ക് പോകേണ്ട! ശമ്പളത്തോടുള്ള അവധി സ്ത്രീകളുടെ അവകാശം; വിപ്ലവകരമായ വിധിയുമായി ഹൈക്കോടതി

ബംഗളൂരു: ഇന്ത്യയിലെ തൊഴിൽ നിയമചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കർണാടക ഹൈക്കോടതിയുടെ...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

‘ഇത് ചരിത്രം കുറിക്കും’; വികസിത ഭാരതത്തിന് സ്ത്രീശക്തി അനിവാര്യം, വനിതാ ബില്ലിൽ ആവേശം വിതറി പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് വനിതാ...

Related Articles

Popular Categories

spot_imgspot_img