web analytics

അംപയറേ അതൊരു നോബോളായിരുന്നു; മറ്റൊന്ന് സിക്സും; എന്തിനാണ് ആർസിബിയെ തോൽപ്പിച്ചത്; വിരാട് കോലിയുടെ വിവാദ പുറത്താവലിന് പിന്നാലെ രണ്ട് വിവാദങ്ങൾ കൂടി; ആര്‍സിബിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ആരാധകർ

കൊല്‍ക്കത്ത: സസ്പെൻസ് ത്രില്ലറിനൊടുവിൽ അവസാന പന്തിൽ ഒരു റൺസിനായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിജയം. 223 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർ.സി.ബി പലപ്പോഴും അവരുടെ റെക്കോർഡ് ചേസിം​ഗ് നടത്തുമെന്ന് തോന്നിപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. വിൽ ജാക്സും രജത് പടി​ദാറും സീസണിൽ ആദ്യമായി ഫോമിലേക്കെത്തിയ മത്സരത്തിൽ വിജയം പലകുറി മാറിമറിഞ്ഞു.24 കോടിക്ക് ടീമിലെത്തിച്ച മിച്ചൽ സ്റ്റാർക്കാണ് മത്സരം കൊൽക്കത്തയ്‌ക്ക് അനുകൂലമാക്കിയത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള നിർണായക മത്സരത്തിൽ വിജയത്തിനു തൊട്ടരികെ വരെയെത്തിയ ശേഷമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തോൽവി ഏറ്റുവാങ്ങിയത്. അനായാസം ജയിക്കാന്‍ സാധിക്കുമായിരുന്ന മല്‍സരമാണ് ആര്‍സിബി ഒരു റണ്‍സ് മാത്രമകലെ കൈവിട്ടത്. കെകെആര്‍ നല്‍കിയ 223 റണ്‍സെന്ന വലിയ ലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി അവസാനത്തെ ബോളില്‍ 221 റണ്‍സില്‍ കാലിടറി വീഴുകയായിരുന്നു. ഇതോടെ മല്‍സരത്തില്‍ ആര്‍സിബിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. കാരണം വിവാദപരമായ രണ്ടു തീരുമാനങ്ങളാണ് ഈ മല്‍സരത്തില്‍ കണ്ടത്. വിരാട് കോലിയുടെ വിവാദ പുറത്താവല്‍ കൂടാതെയാണ് വേറെ രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ടു വന്നിട്ടും ഇത്ര വലിയ പിഴവുകള്‍ എന്തുകൊണ്ടു സംഭവിച്ചുവെന്നതാണ് ആരാധകരുടെചോദ്യം.

സുനില്‍ നരെയ്‌നെറിഞ്ഞ 13ാമത്തെ ഓവറിലായിരുന്നു ആദ്യത്തെ സംഭവം. ഓവറിലെ മൂന്നാമത്തെ ബോളില്‍ കാമറൂണ്‍ ഗ്രീനിനെ അദ്ദേഹം മടക്കിയിരുന്നു. തൊട്ടുമുമ്പത്തെ ബോളില്‍ സിക്‌സര്‍ പറത്തിയ ഗ്രീന്‍ വീണ്ടും സാമനമായ ഷോട്ടിനു തുനിഞ്ഞതോടെയാണ് പുറത്തായത്. ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സർ പറത്താൻ ശ്രമിച്ച ഗ്രീനിനെ ബൗണ്ടറി ലൈനിന് അരികെ രമണ്‍ദീപ് സിങ് പിടികൂടുകയായിരുന്നു. ആര്‍സിബിയെ ഞെട്ടിച്ചാണ് ഓവറിലെ അവസാന ബോളില്‍ മഹിപാല്‍ ലൊംറോറിനെയും നരെയ്ന്‍ മടക്കിയത്. ലെഗ് സൈഡിലേക്കു കളിക്കാനായിരുന്നു ലൊംറോറിന്റെ ശ്രമം. പക്ഷെ അല്‍പ്പം ടേണ്‍ ചെയ്ത ബോള്‍ ബാറ്റിന്റെ അരികില്‍ തട്ടി ആകാശത്തേക്ക് ഉയർന്നു നരെയ്ന്‍ തന്നെ അതു പിടികൂടുകയുമായിരുന്നു. പക്ഷെ അതൊരു നോ ബോള്‍ ആയിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ബൗള്‍ ചെയ്യുമ്പോള്‍ നരെയ്‌ന്റെ കാല്‍ പുറത്തായിരുന്നുവെന്നു റീപ്ലേയില്‍ വ്യക്തമായിരുന്നു. പക്ഷെ അംപയര്‍ അതു നോ ബോള്‍ വിളിക്കാന്‍ തയ്യാറായില്ല. ഒരു എക്‌സ്‌ട്രൈാ റണ്‍സും ഫ്രീഹിറ്റും ലഭിക്കേണ്ടയിടത്താണ് ലൊംറോറിന്റെ വിക്കറ്റ് അംപയറിങ് പിഴവ് കാരണം ആര്‍സിബിക്കു നഷ്ടമായത്.

സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ 17ാമത്തെ ഓവറിലായിരുന്നു രണ്ടാമത്തെ സംഭവം. ദിനേശ് കാര്‍ത്തിക്കും സുയാഷ് പ്രഭുദേശായിയുമായിരുന്നു ക്രീസില്‍. ആര്‍സിബിക്കു അപ്പോള്‍ 24 ബോളില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 42 റണ്‍സുമാണ്. ആദ്യത്തെ നാലു ബോളില്‍ സിംഗിള്‍ മാത്രമേ ആര്‍സിബിക്കു ലഭിച്ചുള്ളൂ. അഞ്ചാമത്തെ ബോൾ പ്രഭുദേശായ് അതിർത്തി കടത്തി. പക്ഷെ ഇതു യഥാര്‍ഥത്തില്‍ ഫോറല്ല, സിക്‌സറായിരുന്നു. പാഡുകളിലേക്കു ആംഗിള്‍ ചെയ്തു വന്ന ഒരു ഷോര്‍ട്ട് ബോളായിരുന്നു ഇത്. ബാക്ക് ഫൂട്ടില്‍ നിന്ന് ഷോര്‍ട്ട് ഫൈന്‍ ലെഗ് ഏരിയയിലേക്കു ഒരു പുള്‍ ഷോട്ടാണ് പ്രഭുദേശായ് കളിച്ചത്. ബോള്‍ ബൗണ്ടറി കടക്കുകയും അംപയര്‍ അതു ഫോര്‍ വിധിക്കുകയും ചെയ്തു. ബൗണ്ടറി ലൈനലിനു തൊട്ടപ്പുറത്താണ് ബോള്‍ വീണതെന്നു റീപ്ലേകള്‍ സൂക്ഷ്മമായി നോക്കിയാല്‍ ബോധ്യമാവും. പക്ഷെ അംപയര്‍മാര്‍ മറ്റൊരു ആംഗിളില്‍ നിന്നും ഈ ബൗണ്ടറി ചെക്ക് ചെയ്യാനോ അതു ഫോര്‍ തന്നെയാണോയെന്നു ഉറപ്പിക്കാനോയുള്ള ശ്രമം നടത്തിയില്ല എന്നാണ് വിമർശനം. തീരുമാനം തേര്‍ഡ് അംപയര്‍ക്കു കൊടുത്തിരുന്നെങ്കില്‍ ആര്‍സിബിക്കു സിക്‌സറാണ് ലഭിക്കേണ്ടിയിരുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ഇനി ആർത്തവദിനങ്ങളിൽ ജോലിക്ക് പോകേണ്ട! ശമ്പളത്തോടുള്ള അവധി സ്ത്രീകളുടെ അവകാശം; വിപ്ലവകരമായ വിധിയുമായി ഹൈക്കോടതി

ബംഗളൂരു: ഇന്ത്യയിലെ തൊഴിൽ നിയമചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കർണാടക ഹൈക്കോടതിയുടെ...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

Related Articles

Popular Categories

spot_imgspot_img