web analytics

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കുരുക്ക് മുറുക്കാനുറച്ച് ഇഡി; തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. തൃശൂരിലെ സിപിഎമ്മിന്റെ അക്കൗണ്ട് വിവരങ്ങൾ, ആസ്തിവകകൾ ആദായ നികുതി റിട്ടേൺ എന്നിവയെല്ലാം ഇന്ന്ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വർ​ഗീസിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് വർ​ഗീസിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാർ ബിജുവിന് അ‍ഞ്ച് ലക്ഷം രൂപ നൽകിയതായി സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ചോദ്യം ചെയ്യാൻ ആരംഭിച്ചത്.

കരുവന്നൂർ കേസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അം​ഗം പി.കെ. ബിജുവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളുമായി ബിജുവിനുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയുന്നതിനായിരുന്നു ചോദ്യം ചെയ്യൽ.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img