തുമ്പായി ആ ഡ്രൈവിങ് ലൈസൻസ്: കാര്യവട്ടം ക്യാമ്പസി‌ൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേത് ?

കാര്യവട്ടം ക്യാമ്പസി‌ൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സൂചന. തലശ്ശേരി സ്വദേശി അവിനാഷിന്റെ അസ്ഥികൂടമാണിതെന്നാണ് സൂചന. ഇയാളുടെ പേരിലുള്ള ഡ്രൈവിങ് ലൈസൻസ് ടാങ്കിനുള്ളിൽ നിന്നും ലഭിച്ചു. ബുധനാഴ്ച കാര്യവട്ടം ക്യാമ്പസിനുള്ളിൽ ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. ഇത് വർഷങ്ങൾക്ക് മുൻപ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കാണ്. വാട്ടർ ടാങ്കിന്റെ മാൻഹോൾ വഴിയാണ് 15 അടി താഴ്ചയിലുണ്ടായിരുന്ന അസ്ഥികൂടം കിടക്കുന്നത് കണ്ടത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാൽ ആരും ഇവിടേക്ക് പോകാറില്ലായിരുന്നു. 20 അടി താഴ്ചയിലാണ് അസ്ഥികൂടം കിടന്നിരുന്നത്. അതുകൊണ്ട് തന്നെ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാതെ അ​ഗ്നിരക്ഷാസേന ഇന്നലെ തിരികെ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ ഫോറൻസിക്ക് സംഘവും അ​ഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. 20 അടിതാഴ്ചയുള്ള ടാങ്കിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയശേഷമാണ് സംഘം ഇറങ്ങിയത്. കുറെ നാളായി ടാങ്ക് തുറക്കാത്തതിനാൽ തന്നെ ഇതിനുള്ള മുൻകരുതലുകളും സ്വീകരിച്ചിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

Other news

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു കൊച്ചി: കേരള തീരത്ത് അപകടത്തിൽപ്പെട്ട രണ്ട് കപ്പലുകളുടെയും...

സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്...

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ....

ലോട്ടറി വിൽപ്പനക്കൊപ്പം കഥയും കവിതയും

ലോട്ടറി വിൽപ്പനക്കൊപ്പം കഥയും കവിതയും തൊടുപുഴ: വിദ്യാഭ്യാസം ഏഴാം ക്ളാസിൽ അവസാനിപ്പിക്കേണ്ടിവന്ന കാർത്ത്യായനി...

ഇന്ത്യയിൽ 184440 കോടി ലിറ്റർ ക്രൂഡ് ഓയിൽ

ഇന്ത്യയിൽ 184440 കോടി ലിറ്റർ ക്രൂഡ് ഓയിൽ ന്യൂഡൽഹി: ഇന്ത്യയിൽ ക്രൂഡ് ഓയിലിന്റെ...

കടുവയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

കടുവയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണം. ആക്രമണത്തിൽ ഗുണ്ടൽപേട്ട് താലൂക്കിലെ...

Related Articles

Popular Categories

spot_imgspot_img