web analytics

‘സുരേഷ് ഗോപി കളിക്കേണ്ട’: നഴ്സസ് അസോസിയേഷൻ സമരത്തിനിടെ വാക്‌പോര്; കണ്ണൂർ ടൗൺ പൊലീസ് എസ്‌ഐക്കെതിരെ കമ്മീഷണർക്ക് പരാതി നൽകി എം വിജിൻ എംഎൽഎ

കണ്ണൂരിൽ എസ്‌ഐയും എം വിജിൻ എംഎൽഎയും തമ്മിലുണ്ടായ വാക്ക്പോരിൽ കണ്ണൂർ ടൗൺ പൊലീസ് എസ്‌ഐക്കെതിരെ കമ്മീഷണർക്ക് പരാതി നൽകി എം വിജിൻ എംഎൽഎ.നഴ്സസ് അസോസിയേഷൻ സമരത്തിനിടെയാണ് വാക്കേറ്റം ഉണ്ടായത്. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സമരം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് എസ് ഐ പറഞ്ഞതിലാണ് വാക്കേറ്റമുണ്ടായത്. പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും എംഎല്‍എ എസ് ഐയോട് പറഞ്ഞു. എംഎല്‍എ ഉള്‍പ്പെടെയുള്ളവരോട് പുറത്ത് പോകണമെന്ന് പൊലീസ് പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കുമെന്നും ഇതിനായി എല്ലാവരുടെയും പേരും വിവരവും രേഖപ്പെടുത്തണമെന്നും എസ്‌ഐ അറിയിച്ചതിനെ തുടര്‍ന്നാണ് വനിത പൊലീസ് ഉദ്യോഗസ്ഥ എംഎല്‍എയുടെ പേര് ചോദിച്ചത്. എംഎല്‍എ പ്രകോപിതനായതോടെ പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കുമെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകയെ പിന്തുണച്ച് എസ്‌ഐ രംഗത്തെത്തിയതോടെ എംഎല്‍എ കൂടുതല്‍ രോഷാകുലനായി. ഇത് പിണറായി വിജയന്റെ പൊലീസ് ആണെന്നും സുരേഷ്‌ഗോപി സ്റ്റൈല്‍ കളിച്ച് സര്‍ക്കാരിനെ മോശമാക്കരുതെന്നും എം വിജിന്‍ പറഞ്ഞു. സംഭവത്തിൽ KGNA ഭാരവാഹികൾ ഉൾപ്പെടെ 100 പേർക്കെതിരെ കേസെടുത്തു. എം വിജിൻ എംൽഎയ്ക്കെതിരെ കേസടുത്തിട്ടില്ല.

Also read: പുത്തൻ മേക്കോവറിൽ കിടിലൻ ലുക്കിൽ ഹണി റോസ്; നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത വീഡിയോ

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

വിവാഹാലോചന മുടക്കിയതിലെ വൈരാഗ്യം; കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്

കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ് എറണാകുളത്തെ അയ്യപ്പൻകാവിൽ...

അങ്കമാലി കിടങ്ങൂരിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സ്യഷ്ടിച്ച് കൊമ്പൻ; ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള...

Related Articles

Popular Categories

spot_imgspot_img