web analytics

‘കൊടുങ്കാറ്റിൽ പറക്കുന്ന കഴുകൻ, തീയിൽ കുരുത്ത കുതിര’; സോഷ്യൽമീഡിയയിൽ തരംഗമായി പിണറായി ‘സ്തുതി ഗാനം’ !

സോഷ്യൽമീഡിയയിൽ തരംഗമായി പിണറായി ‘സ്തുതി ഗാനം’.. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള കേരള സിഎം എന്ന തട്ടുപൊളിപ്പൻ വീഡിയോ ഗാനമാണ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗവുമായി പ്രചരിക്കുന്നത്. സ്വര്‍ണക്കടത്ത് വിവാദം ഗൂഢാലോചനയെന്ന വിമർശനത്തോടെയാണ് പാട്ടിന്‍റെ തുടക്കം. തീയില്‍ കുരുത്ത കുതിരയായും കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനായുമെല്ലാമാണ് പാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. ബ്രണ്ണൻ കോളേജിലെ പിണറായിയുടെ പാര്‍ട്ടി പ്രവർത്തനവും വീഡിയോ ഗാനത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്. കൊവിഡ്, പ്രളയ രക്ഷകനായി മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന ഗാനത്തില്‍ നിരവധി വിശേഷണങ്ങളും പിണറായി വിജയന് നൽകുന്നുണ്ട്.

നിഷാന്ത് നിളയാണ് വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ പാട്ടിന് എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, ചില ഇടത് കേന്ദ്രങ്ങളില്‍ നിന്നടക്കം ഗാനത്തിന് വിമർശനവുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള മെഗാ തിരുവാതിര ഉണ്ടാക്കിയ വിവാദം കെട്ടടങ്ങുമ്പോഴാണ് പുതിയ പാട്ടിന്‍റെ രംഗപ്രവേശം. ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് സിപിഎം തയ്യറെടുക്കുമ്പോഴാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നതെന്നതാണ് കൂടുതൽ ശ്രദ്ധേയം.

Also read: ‘സുരേഷ് ഗോപി കളിക്കേണ്ട’: നഴ്സസ് അസോസിയേഷൻ സമരത്തിനിടെ വാക്‌പോര്; കണ്ണൂർ ടൗൺ പൊലീസ് എസ്‌ഐക്കെതിരെ കമ്മീഷണർക്ക് പരാതി നൽകി എം വിജിൻ എംഎൽഎ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img