web analytics

ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ നിന്ന് വാങ്ങിയ കറിയിൽ മുറിവ് മൂടുന്ന ബാൻഡേജ്!  അരയിടത്തുപാലത്ത് യുവാവിനുണ്ടായ ദുരനുഭവം

ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ നിന്ന് വാങ്ങിയ കറിയിൽ മുറിവ് മൂടുന്ന ബാൻഡേജ്!  അരയിടത്തുപാലത്ത് യുവാവിനുണ്ടായ ദുരനുഭവം

കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലത്ത് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന എം.എം. റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ദുരനുഭവം. ഓർഡർ ചെയ്ത കറിയിൽ നിന്ന് മുറിവ് മൂടാൻ ഉപയോഗിക്കുന്ന ബാൻഡേജ് കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് ആരോഗ്യവിഭാഗം പരിശോധന നടത്തി.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആശുപത്രിയിൽ ബന്ധുവിനൊപ്പം എത്തിയ യുവാവ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് കറിയിൽ ബാൻഡേജ് കണ്ടെത്തിയത്. തുടർന്ന് യുവാവ് ആരോഗ്യവിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് കോർപറേഷൻ ക്ലീൻസിറ്റി മാനേജർ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് റസ്റ്റോറന്റ് താൽക്കാലികമായി പൂട്ടാൻ നിർദേശം നൽകി.

സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.പി. ഷൈലേഷ്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ. ശ്രീജിത്ത്, കെ. സതീഷ് ബാബു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

അടുക്കള ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ആശുപത്രിക്ക് സമീപമുള്ള റസ്റ്റോറന്റിൽ നിന്നുണ്ടായ സംഭവം ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്.

English Summary

Health officials ordered the temporary closure of a restaurant in Kozhikode after a customer allegedly found a medical bandage in the curry he ordered. Authorities conducted an inspection following the complaint.

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

ലാൻഡിംഗിനിടെ റൺവേയിലിടിച്ച് എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം; കെംപെഗൗഡ വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം!

ലാൻഡിംഗിനിടെ റൺവേയിലിടിച്ച് എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം; കെംപെഗൗഡ വിമാനത്താവളത്തിൽ ഒഴിവായത്...

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ എടുത്ത ചരിത്ര വഴികൾ

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

മാലിന്യത്തിൽ നിന്ന് പണം വാരാം; ഹരിതകർമസേന കൺസോർഷ്യങ്ങൾക്ക് ചെറുകിട വ്യവസായ രജിസ്ട്രേഷനും ബാങ്ക് വായ്പയും!

മാലിന്യത്തിൽ നിന്ന് പണം വാരാം; ഹരിതകർമസേന കൺസോർഷ്യങ്ങൾക്ക് ചെറുകിട വ്യവസായ രജിസ്ട്രേഷനും...

Related Articles

Popular Categories

spot_imgspot_img