web analytics

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ച് ആഭ്യന്തരവും വിജിലൻസ് വകുപ്പും നൽകാൻ ധാരണയായി. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ചെന്നിത്തലയുടെ വസതിയിലെത്തി നടത്തിയ ചർച്ചയിലാണ് സമവായമുണ്ടായതെന്നാണ് വിവരം.

മന്ത്രിസഭയിൽ ചേരണമെങ്കിൽ ആഭ്യന്തര വകുപ്പ് വേണമെന്ന ചെന്നിത്തലയുടെ ആവശ്യം കോൺഗ്രസ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. ധനകാര്യ വകുപ്പ് വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്തേക്കുമെന്നാണ് സൂചന. ഡി.ജി.പി-യുമായി രമേശ് ചെന്നിത്തല ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ചെന്നിത്തലയോട് അടുത്ത ബന്ധമുള്ള അൻവർ സാദത്തിനും ഐ.സി. ബാലകൃഷ്ണനും മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യം കൂടി പരിഗണനയിലുണ്ടെന്നാണ് വിവരം. സതീശനുശേഷം കെ.സി. വേണുഗോപാലും കെ. സുധാകരനും ചെന്നിത്തലയെ സന്ദർശിച്ചു.

മന്ത്രിസഭാ ധാരണപ്രകാരം കോൺഗ്രസിനുള്ളിൽ കെ.സി. വേണുഗോപാൽ വിഭാഗത്തിനാണ് മേൽക്കൈ ലഭിച്ചിരിക്കുന്നത്. ഏഴ് മന്ത്രിസ്ഥാനം ഈ വിഭാഗത്തിന് ലഭിക്കുമ്പോൾ ചെന്നിത്തല പക്ഷത്തിന് മൂന്ന് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി ഉൾപ്പെടെ ഗ്രൂപ്പില്ലാത്ത രണ്ട് നേതാക്കൾക്കും മന്ത്രിസ്ഥാനം ലഭിക്കും.

തിങ്കളാഴ്ച രാവിലെ 10ന് സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഇന്ന് വൈകിട്ടോടെ അന്തിമ പട്ടിക ഗവർണർക്ക് സമർപ്പിക്കും. എ.ഐ.സി.സി നേതൃത്വത്തിന്റെ അംഗീകാരത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കും. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം കൂടാതെ ചീഫ് വിപ്പ് പദവിയും നൽകാനാണ് ധാരണ. ആർ.എസ്.പി, കേരള കോൺഗ്രസ് (ജേക്കബ്), സി.എം.പി എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനം വീതവും ലഭിക്കും.

കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ബിന്ദുകൃഷ്ണ, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ മന്ത്രിസഭയിലെത്തുമെന്നാണ് വിവരം.

അതേസമയം ജാതി-സമുദായ പ്രാതിനിധ്യത്തിൽ ഈഴവ സമുദായത്തിന് വെറും രണ്ട് മന്ത്രിസ്ഥാനങ്ങൾ മാത്രമാണ് ലഭിച്ചതെന്ന വിമർശനവും ഉയരുന്നുണ്ട്.

English Summary

A consensus has reportedly been reached to give the Home and Vigilance portfolios to Ramesh Chennithala in the upcoming V.D. Satheesan-led UDF government. 

spot_imgspot_img
spot_imgspot_img

Latest news

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

Other news

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; ‘കാന്താരി സ്പിരിറ്റ്സ്’ കഥ ഇതാ

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; 'കാന്താരി...

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ...

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

രാജധാനി എക്സ്പ്രസിൽ വൻ തീപിടിത്തം! കോച്ചും എൻജിനും കത്തിയമർന്നു; മലയാളി യാത്രക്കാർ ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

രാജധാനി എക്സ്പ്രസിൽ വൻ തീപിടിത്തം! കോച്ചും എൻജിനും കത്തിയമർന്നു; മലയാളി യാത്രക്കാർ ഉൾപ്പെടെയുള്ളവർ...

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ വരുമാനം ഇങ്ങനെ

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ...

Related Articles

Popular Categories

spot_imgspot_img