മലയാളി താരങ്ങൾ തമിഴ്‌നാട്ടിൽ വോട്ട് ചെയ്തത് എന്തുകൊണ്ട്? വിമർശകർക്ക് മറുപടിയുമായി കാളിദാസ് ജയറാം
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനിടെ വോട്ടുചെയ്യാനെത്തിയ മലയാളി താരങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. Dulquer Salmaan, Jayaram, Kalidas Jayaram, Parvathy Thiruvothu, Keerthy Suresh, Urvashi തുടങ്ങിയ താരങ്ങൾ തമിഴ്നാട്ടിലാണ് വോട്ട് രേഖപ്പെടുത്തിയത്.
മലയാളികളായിരുന്നിട്ടും ഇവർ തമിഴ്നാട്ടിൽ വോട്ട് ചെയ്യുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായി. ഇതുമായി ബന്ധപ്പെട്ട് ഒരു വ്ലോഗർ ചോദിച്ച ചോദ്യത്തിന് കാളിദാസ് ജയറാം മറുപടി നൽകി. “ഞാൻ ചെന്നൈയിൽ താമസിക്കുന്ന ആളാണ്. ഞാൻ എവിടെയാണ് താമസിക്കുന്നത്, അവിടെയാണ് വോട്ട് ചെയ്യുന്നത്,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കാളിദാസിന്റെ മറുപടിക്ക് നിരവധി പേർ പിന്തുണയുമായി എത്തിയപ്പോൾ, ചിലർ വിമർശനവുമായി രംഗത്തെത്തി. “കേരളത്തേക്കാൾ തമിഴ്നാട്ടിനോടാണ് ഇവർക്കു താൽപര്യം”, “ഇവർക്കു കേരളത്തിൽ വോട്ടില്ലേ?”, “തമിഴ്‌നാട്ടിലാണ് ചെലവ് ചെയ്യുന്നത്” തുടങ്ങിയ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
English Summary
Malayalam actors like Dulquer Salmaan, Jayaram, Kalidas Jayaram, Parvathy, Keerthy Suresh, and Urvashi were seen voting in the Tamil Nadu Assembly elections, sparking debate on social media. Responding to criticism, Kalidas clarified that he votes where he resides—Chennai. While many supported him, others questioned why Malayali celebrities voted outside Kerala.









