web analytics

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനിയായ അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 10ഓടെയാണ് സംഭവം നടന്നത്.

കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വഴക്കിനിടെ അൽമയെ കുത്തിക്കൊന്ന വിഷ്ണു പിന്നീട് അയൽവീട്ടിൽ എത്തി സംഭവം അറിയിക്കുകയായിരുന്നു. അയൽവാസികളാണ് തുടർന്ന് പൊലീസിനെ വിവരം അറിയിച്ചത്.

പത്ത് വർഷം മുമ്പാണ് വിഷ്ണുവും അൽമയും വിവാഹിതരായത്. വിഷ്ണു ഒരു ട്യൂഷൻ സെന്ററിൽ അധ്യാപകനാണ്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കുട്ടികളില്ല.

English Summary
A 33-year-old woman was stabbed to death by her husband in Neyyattinkara, Thiruvananthapuram. The accused has been taken into custody. The murder reportedly followed a domestic dispute. After the incident, the husband informed neighbors, who alerted the police.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img